February 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ്

1 min read

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്.യു.വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ‘ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്’ എന്ന് വിശേഷണമുള്ള സ്‌കോര്‍പിയോ-എന്‍ മോഡലിന്റെ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി. സ്‌കോര്‍പിയോ എന്‍ മോഡലിന്റെ വില്‍പ്പന രണ്ട് ലക്ഷം കൈവരിച്ചതിന്റെ ഭാഗമായാണ് കമ്പനി പുതിയ വകഭേദം പുറത്തിറക്കിയത്. പ്രത്യേകമായി നിര്‍മ്മിച്ച ഇന്റീരിയറുകളോടെയാണ് കാര്‍ബണ്‍ പതിപ്പ് എത്തുന്നത്. പ്രീമിയം ലെതറെറ്റ് സീറ്റുകളും കോണ്‍ട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും ഉപയോഗിച്ച് ടോണ്‍-ഓണ്‍-ടോണ്‍ ശൈലിയെ എടുത്തുകാണിക്കുന്നതാണ് സ്‌കോര്‍പിയോ-എന്‍ കാര്‍ബണിന്റെ ഇന്റീരിയറുകള്‍. മെറ്റാലിക് ബ്ലാക്ക് തീമും കാര്‍ബണ്‍ പതിപ്പിനെ വേറിട്ടതാക്കുന്നു. കറുപ്പ് നിറത്തിലെ അലോയ് വീലുകള്‍, ഡാര്‍ക്ക് ഗാല്‍വാനോ ഫിനിഷിലുള്ള റൂഫ് റെയിലുകള്‍, സ്‌മോക്ക്ഡ് ക്രോം ഫിനിഷിങ് തുടങ്ങിയവയും സ്‌കോര്‍പിയോ-എന്‍ കാര്‍ബണിന്റെ ഭംഗി കൂട്ടുന്നു. ഇസഡ്8, ഇസഡ്8എല്‍ സെവന്‍-സീറ്റര്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ഈ പ്രത്യേക പതിപ്പ് ലഭ്യമാവുക. 5 സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി റേറ്റിംഗ് ഉള്‍പ്പടെയുള്ള സമഗ്ര സുരക്ഷാ സവിശേഷതകളാല്‍ രൂപകല്‍പ്പന ചെയ്ത സ്‌കോര്‍പിയോ-എന്‍, എസ്.യു.വി രംഗത്ത് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചാണ് വിപണിയില്‍ എത്തിയത്. സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ എഡിഷന്റെ വേരിയന്റ് തിരിച്ചുള്ള എക്‌സ്-ഷോറൂം വില: ഇസഡ്8 പെട്രോള്‍ മാനുവല്‍ -19,19,400 രൂപ, ഓട്ടോമാറ്റിക് – 20,70,000. ഡീസല്‍ 2ഡബ്ല്യുഡി എംടി- 19,64,700, 2ഡബ്ല്യുഡി എടി – 21,18,000, 4ഡബ്ല്യുഡി എംടി – 21,71,700, 4ഡബ്ല്യുഡി എടി – 23,44,100. ഇസഡ്8എല്‍ പെട്രോള്‍ എംടി – 20,89,500, എടി – 22,31,200. ഡീസല്‍ 2ഡബ്ല്യുഡി എംടി – 21,29,900, 2ഡബ്ല്യുഡി എടി – 22,76,100, 4ഡബ്ല്യുഡി എംടി – 23,33,100, 4ഡബ്ല്യുഡി എടി – 24,89,100.

  ടാറ്റാ എഐഎ ലൈഫ് പെൻഷൻ ഫണ്ട്
Maintained By : Studio3