ടാറ്റാ എഐഎ ലൈഫ് പെൻഷൻ ഫണ്ട്

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി സ്‌മാര്‍ട്ട് ആയ വിപണി അധിഷ്‌ഠിത പദ്ധതികളിലൂടെ മികച്ച റിട്ടയര്‍മെന്‍റ് സമ്പാദ്യം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പുതിയ ഫണ്ട് ഓഫറായ മള്‍ട്ടിക്യാപ് മൊമന്‍റം ക്വാളിറ്റി ഇന്‍ഡക്സ് പെന്‍ഷന്‍ ഫണ്ട് വിപണിയിലവതരിപ്പിച്ചു. പുതിയ ഫണ്ട് വിപണിയിലെ വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നിക്ഷേപത്തിന്‍റെ സ്ഥിരത സംരക്ഷിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മള്‍ട്ടിക്യാപ് മൊമന്‍റം ക്വാളിറ്റി 50 സൂചികയിലെ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച സാധ്യമാക്കുന്നതാണ് പുതിയ ഫണ്ട്. ലാര്‍ജ്, മിഡ്, സ്മോള്‍-ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാൽ സന്തുലിതമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു. മൊമന്‍റം, ക്വാളിറ്റി എന്നീ ഘടകങ്ങള്‍ പരിഗണിച്ച് ശക്തമായ അടിത്തറയും വളർച്ചയും ഉള്ള കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ഓണ്‍ലൈനായും ടാറ്റാ എഐഎയുടെ വെബ്സൈറ്റു വഴിയും ഡിജിറ്റല്‍ പങ്കാളികളായ പോളിസി ബസാര്‍, ടാറ്റാ ന്യൂ, ഫോണ്‍പേ തുടങ്ങിയവ വഴിയും സുഗമമായി നിക്ഷേപം നടത്താനാകും. ഓഹരി, ഓഹരി അധിഷ്ഠിത മേഖലകളിലാവും 80 മുതല്‍ 100 ശതമാനം വരെ നിക്ഷേപം. 0 മുതല്‍ 20 ശതമാനം വരെ കാഷ്, മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കും. നഷ്ട സാധ്യതകള്‍ മനസിലാക്കി ഉയര്‍ന്ന വരുമാനം ലഭിക്കുന്ന വിധത്തിലാണ് ഫണ്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്. പ്രതിവര്‍ഷം 1.35 ശതമാനമായിരിക്കും ഫണ്ട് മാനേജുമെന്‍റ് ചാര്‍ജ്. 2025 ഫെബ്രുവരി 21-ന് ആരംഭിച്ച് 2025 ഫെബ്രുവരി 28 വരെയാണ് എന്‍എഫ്ഒ കാലാവധി. മള്‍ട്ടിക്യാപ് മൊമന്‍റം ക്വാളിറ്റി ഇന്‍ഡക്സ് പെന്‍ഷന്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിന്നു നേട്ടമുണ്ടാക്കാനാവുന്ന വിധത്തിലാണു രൂപകല്‍പന ചെയ്തിട്ടുള്ളത്. അതേ സമയം അവരുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. മൊമന്‍റം, ക്വാളിറ്റി നിക്ഷേപങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെ നഷ്ടസാധ്യതയെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തുള്ള വരുമാനം നിക്ഷേപകര്‍ക്കു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി പോളിസി ഉടമകള്‍ക്ക് റിട്ടയര്‍മെന്‍റ് കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാന്‍ വഴിയൊരുക്കുമെന്നും ടാറ്റാ എഐഎ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ ഹര്‍ഷദ് പാട്ടീല്‍ പറഞ്ഞു.