February 4, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെയിൽ വികസനപദ്ധതികൾക്കായി കേരളത്തിന് 3042 കോടി രൂപ

വരുന്ന സാമ്പത്തിക വർഷം കേരളത്തിലെ റെയിൽവേ പദ്ധതികൾക്കായി 3042 കോടി രൂപ ബജറ്റ് വിഹിതം ലഭിക്കുമെന്നു​ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്. 2009നും 2014നും ഇടയിൽ അനുവദിച്ച ശരാശരി വിഹിതമായ 372 കോടി രൂപയുടെ എട്ടു മടങ്ങു വർധനയാണ് ഇതിലൂടെ കേരളത്തിന് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്കുള്ള ബജറ്റ് വിഹിതം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയായിരുന്നു കേന്ദ്രമന്ത്രി. 12,350 കോടി രൂപ ചെലവിൽ 419 കിലോമീറ്റർ ദൈർഘ്യമുള്ള 8 പദ്ധതികൾ കേരളത്തിൽ പുരോഗമിക്കുകയാണ്. അമൃത് സ്റ്റേഷൻ പദ്ധതിപ്രകാരം 2560 കോടി രൂപ ചെലവിൽ കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകൾ പുനർവികസിപ്പിക്കുന്നു. കേരളത്തിൽ അനുവദിച്ച ആകെ 531 ആർ‌കെ‌എമ്മുകളിൽ 107 ആർ‌കെ‌എമ്മിൽ ‘കവച്’ സുരക്ഷാ സംവിധാനങ്ങൾ കമ്മീഷൻ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2014നുശേഷം കേരളത്തിൽ 125 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിച്ചിട്ടുണ്ട്. 493 കിലോമീറ്റർ വൈദ്യുതവൽക്കരിച്ചു. സംസ്ഥാനത്ത് 100% വൈദ്യുതവൽക്കരണം എന്ന നേട്ടവും കൈവരിച്ചു. 114 റെയിൽ ഫ്ലൈ ഓവറുകളും അടിപ്പാലങ്ങളും നിർമിച്ചു. വിവിധ സ്റ്റേഷനുകളിലായി യാത്രക്കാർക്ക് 51 ലിഫ്റ്റുകൾ, 33 എസ്കലേറ്ററുകൾ, 120 സ്റ്റേഷനുകളിൽ വൈഫൈ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിൽ മാത്രമായി 13 സ്റ്റോപ്പുള്ള, 11 ജില്ലകളിലൂടെ യാത്ര ചെയ്യുന്ന രണ്ടു വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നു. 12,350 കോടി രൂപ ചെലവിൽ 419 കിലോമീറ്റർ ദൈർഘ്യമുള്ള 8 പുതിയ ട്രാക്ക് പദ്ധതികളും, അമൃത് സ്റ്റേഷൻ പദ്ധതിപ്രകാരം 2560 കോടി രൂപ ചെലവിൽ ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി (കാലടി), ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം ജങ്ഷൻ, കൊല്ലം ജങ്ഷൻ, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജങ്ഷൻ, തലശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി തുടങ്ങി 35 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനാവും കേരളത്തിൽ നടന്നുവരുന്നു. കേരളത്തിന് അനുവദിച്ച 531 ആർ‌കെ‌എമ്മുകളിൽ 107 ആർ‌കെ‌എമ്മിലും ‘കവച്’ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചു. കേരളത്തിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് ഈ ഗണ്യമായ നിക്ഷേപം. ഇതു മേഖലയിൽ മെച്ചപ്പെട്ട സമ്പർക്കസൗകര്യത്തിനും സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും.

  മലബാറിലെത്തിയത് 2300 കോടി രൂപയുടെ നിക്ഷേപം
Maintained By : Studio3