വിനീര്‍ എഞ്ചിനീയറിങ് ഐപിഒ
കൊച്ചി: വിനീര്‍ എഞ്ചിനീയറി ങ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് രണ്ട് രൂപ വീതം മുഖവിലയുള്ള 53,300,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാന്‍റോമാത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍. കെഫിന്‍ ടെക്നോളജീസ് ലിമിറ്റഡാണ് ഓഫറിന്‍റെ രജിസ്ട്രാര്‍.