January 6, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ജനുവരി 3 , 4 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്ന ഈ പരിപാടിയില്‍, ഭാരതീയ ജ്ഞാനത്തെക്കുറിച്ചും അതിന്റെ വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലേക്കുള്ള സംഭാവനകള്‍, ആധുനിക ലോകത്ത് സംസ്‌കൃതത്തിന്റെ ശാശ്വതമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള വീക്ഷണങ്ങള്‍ അവതരിപ്പിക്കും. അഖില്‍ ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നടക്കുന്ന സെമിനാറില്‍ പണ്ഡിതന്മാരും പ്രൊഫഷണലുകളും ഒത്തുകൂടും. ഭാരതത്തിലെ വിദ്യാഭ്യാസത്തിന്റെ പരിണാമം, ദേശീയ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍, പുരാതന ഭാരതീയ വിദ്യാഭ്യാസം ലോകത്തിന് നല്‍കിയ സംഭാവനകള്‍, പാശ്ചാത്യ/ആധുനിക ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും ഭാരതീയ ശാസ്ത്രങ്ങളുടെ സംഭാവനകള്‍, ആധുനിക അക്കാദമിയിലുള്ള ഭാരതീയ ശാസ്ത്രങ്ങളുടെ സംയോജനം, പുരാതന ഭാരതീയ സാങ്കേതിക കണ്ടുപിടുത്തങ്ങളും അവയുടെ സമകാലിക പ്രസക്തിയും, ഭാരതീയ സാങ്കേതികവിദ്യകള്‍ പുനരുജ്ജീവിപ്പിക്കാനും വികസിപ്പിക്കാനുമുള്ള റോഡ് മാപ്പ്, സംസ്‌കാരം, സാഹിത്യം, ശാസ്ത്രം, കലകള്‍, ആത്മീയത എന്നിവയില്‍ സംസ്‌കൃതത്തിന്റെ സംഭാവനകള്‍, സംസ്‌കൃതം ഏകീകൃത സാംസ്‌കാരിക ശക്തി, സംസ്‌കാരം, കലകള്‍, പാരമ്പര്യം, ശാസ്ത്രം, ആത്മീയത എന്നിവയില്‍ ഭാരതത്തിന്റെ ആഗോള പ്രാധാന്യം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. റാണി സദാശിവ മുര്‍ത്തി (വൈസ് ചാന്‍സലര്‍, ശ്രീ വേദവിദ്യാ സര്‍വകലാശാല, തിരുപ്പതി), പ്രൊഫ. പി. രവീന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല), പ്രൊഫ. സയദ് അല്‍നുല്‍ ഹസന്‍ (വൈസ് ചാന്‍സലര്‍, മൗലാന ആസാദ് നാഷണല്‍ ഊര്‍ദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്), പ്രൊഫ. ഡോ. എന്‍. പാഞ്ചനാഥം (വൈസ് ചാന്‍സലര്‍, ഗാന്ധിഗ്രാമ റൂരല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, തമിഴ്‌നാട്), പ്രൊഫ. സിസാ തോമസ് (വൈസ് ചാന്‍സലര്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ),പ്രൊഫ. കെ. ശിവപ്രസാദ് (വൈസ് ചാന്‍സലര്‍, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി), പ്രൊഫ. രവീന്ദ്ര് നാഥ് (വൈസ് ചാന്‍സലര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കശ്മീര്‍),ഡോ. മോഹന്‍ കുന്നുമേല്‍ (വൈസ് ചാന്‍സലര്‍, ആരോഗ്യ സര്‍വകലാശാല& കേരള സര്‍വകലാശാല), പ്രൊഫ. ശ്രീനിവാസ വര്‍ക്കേദി (വൈസ് ചാന്‍സലര്‍, സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല, ന്യൂഡല്‍ഹി),പ്രൊഫ. മനീഷ് ആര്‍. ജോഷി (സെക്രട്ടറി, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, ന്യൂഡല്‍ഹി), പ്രൊഫ. ചന്ദ്രഭാസ് നാരായണ (ഡയരക്ടര്‍, ആര്‍.ജി.സിബി, തിരുവനന്തപുരം),പ്രൊഫ. പ്രസാദ് ക്രിഷ്ണ (ഡയരക്ടര്‍, എന്‍.ഐ.ടി. കാലിക്കറ്റ്), ഡോ. സുധാകരന്‍ ഗാണ്ഡേ (മാനേജിംഗ് ഡയറക്ടര്‍ & സിഇഒ, ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ ്രൈപവറ്റ് ലിമിറ്റഡ്, ബംഗളൂര്‍), പ്രൊഫ. ചന്ദ്രഭാസ് നാരായണ (ഡയരക്ടര്‍, ആര്‍.ജി.സിബി, തിരുവനന്തപുരം), വൈദ്യ വിനോദ്കുമാര്‍ ടി.ജി. (സീനിയര്‍ സയന്റിസ്റ്റ്, ജെ.എന്‍.ടി.ബി.ജി.ആര്‍.ഇ, തിരുവനന്തപുരം), ഡോ. റോബര്‍ട്ട് സ്വബൊഡ (ആയുര്‍വേദ ഡോക്ടര്‍ & എഴുത്തുകാരന്‍, യുഎസ്എ),ഡോ. ടി. എസ്. കൃഷ്ണകുമാര്‍ (പ്രൊഫസര്‍, എം.വി.ആര്‍. ആയുര്‍വേദ മെഡിക്കല്‍ കോളജ്, കണ്ണൂര്‍),ഡോ. എന്‍. എന്‍. ദേവന്‍ നമ്പൂതിരി (ആശോകാലയം ആയുര്‍വേദ ആശുപത്രി, പാലക്കാട്),ഡോ. തോട്ടം ശിവശങ്കരന്‍ നമ്പൂതിരി (ശ്രീധരീ ആയുര്‍വേദ ആശുപത്രി, കോട്ടയം), മദലാ തരക ശ്രീനിവാസ് (മാനേജിംഗ് ട്രസ്റ്റി, ധ്രുവ് ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്), ഡോ. ടി. പി. ശങ്കന്‍കുട്ടി നായര്‍ (സെന്‍ട്രല്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, തിരുവനന്തപുരം),പ്രൊഫ. എം.ജി. ശശിഭൂഷണ്‍ (ചരിത്രകാരന്‍, തിരുവനന്തപുരം), ഡോ. എന്‍. എസ്. കാല്യാണചക്രവര്‍തി (എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ക്യൂഐഎസ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ആന്ധ്രാപ്രദേശ്),പ്രൊഫ. കെ. രാമസുബ്രമണ്യന്‍ (ഐ.ഇ.ടി, ബോംബെ), ഡോ. ദേവേന്ദ്ര കാവഡേ (സീനിയര്‍ അഡ്വൈസര്‍, എന്‍.എ.എ.സി.സി, ബംഗളൂര്‍), പ്രൊഫ. ബി. സുധാകര്‍ റെഡ്ഡി (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച,് ഹൈദരാബാദ്) തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

  ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് തുടക്കം
Maintained By : Studio3