November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

1 min read

കൊച്ചി: സംസ്‌ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരള ഡിസംബർ 4,5 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മിഷൻ 2030: കേരളത്തെ രൂപാന്തരപ്പടുത്തുന്നു എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം സുസ്‌ഥിര വളർച്ചയ്ക്കും ആധുനികവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും ഊന്നൽ നൽകി കേരളത്തിന്റെ ഭാവി വികസനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകും. അടിസ്‌ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുക, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സാധ്യമാക്കുക, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണത്തിന് നൂതനാശയങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ട്. “മിഷൻ 2030” ബ്ലൂപ്രിൻ്റ് സാങ്കേതിക വിദ്യാധിഷ്ഠിത മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുസ്ഥിരത, ഉൾപ്പെടുത്തൽ, തുല്യമായ വളർച്ച എന്നിവയിലൂന്നി കേരളത്തിന്റെ വളർച്ചയെ പരിപോഷിപ്പിക്കുമെന്നും ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു. പ്രധാന വ്യവസായങ്ങളുടെ ആധുനികവത്കരണത്തിനും സുസ്‌ഥിര വളർച്ചയ്ക്കും ഊന്നൽ നൽകി കേരള വികസനത്തിനായുള്ള റോഡ് മാപ്പ് രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ടൈക്കോൺ കേരള സമ്മേളനം സംസ്ഥാനത്തെ സംരംഭകത്വത്തിൻ്റെ ആഘോഷമാണെന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50-ലധികം പ്രഭാഷകരും 100 നിക്ഷേപകരും പങ്കെടുക്കുമെന്നും ടൈക്കോൺ കേരള 2024-ൻ്റെ ചെയറും വൈസ് പ്രസിഡൻ്റുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. സംസ്‌ഥാനത്തെ നിലവിലെ സംരംഭകത്വ ആവാസവ്യവസ്ഥയും ബിസിനസ്സ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സർക്കാർ നയം എന്നിവ ടൈക്കോൺ സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നൂതനാശയങ്ങൾ, ഗവേഷണം, വികസനം, വ്യവസായ- അക്കാദമിക് -സർക്കാർ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയുടെ ആഗോള ഹബ്ബായി മാറാനുള്ള സമാനതകളില്ലാത്ത അവസരമാണ് അടുത്ത അഞ്ച് വർഷം കേരളത്തിന് നൽകുന്നതെന്നും വിവേക് കൃഷ്ണ ഗോവിന്ദ് കൂട്ടിച്ചേർത്തു. ടൈക്കോൺ 2024-ൽ സംസ്‌ഥാന റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ. രാജൻ, തെലങ്കാന മുൻ ഐടി – വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു, കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ, ടൈ ഗ്ലോബൽ ബിഒടി വൈസ് ചെയർമാൻ മുരളി ബുക്കപട്ടണം, ടാറ്റ സ്റ്റാർക്വിക്ക് ഡയറക്ടർ രാധാകൃഷ്ണൻ കെ, അപെക്സ് ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ.ഷീനു ജാവർ, ഐപി ലോയർ ജതിൻ ത്രിവേദി, ഐഐടി മദ്രാസ് ആർ 2 ഡി 2 സിഒഒ ജസ്റ്റിൻ ജെസുദാസ്, തിങ്ക് ബയോ എ ഐ പ്രസിഡന്റ് പ്രദീപ് പാലാഴി, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ്, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഇസാഫ് ബാങ്ക് എംഡി പോൾ തോമസ്, മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, കെ എസ് ഐ ഡി സി എം ഡി ഹരികിഷോർ എന്നിവർ പങ്കെടുക്കും. രജിസ്ട്രേഷന്: : [www.tieconkerala.org](http://www.tieconkerala.org). കൂടുതൽ വിവരങ്ങൾക്ക്: 7025888862 | info@tiekerala.org. ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ്, വൈസ് പ്രസിഡന്റും ടൈക്കോൺ ചെയറുമായ വിവേക് കൃഷ്ണ ഗോവിന്ദ്, മുൻ പ്രസിഡന്റ് ദാമോദർ അവനൂർ, നിയുക്ത വൈസ് പ്രസിഡന്റ് ജീമോൻ കോര, ചാർട്ടർ മെമ്പറും കാപിറ്റൽ കഫേ ചെയറുമായ റോഷൻ കൈനടി, അസോസിയേറ്റ് ഡയറക്ടർ ദിവ്യ തലക്കലാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3