എസ്എംപിപി ലിമിറ്റഡ് 4000 കോടിയുടെ ഐപിഒയ്ക്ക്
കൊച്ചി: യുദ്ധോപകരണങ്ങളുടെ ഘടകങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, കര, വായു, കടല്‍ എന്നീ മേഖലകള്‍ക്കുള്ള സംരക്ഷണ കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും നടത്തുന്ന എസ്എംപിപി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 2 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഓഹരികളിലൂടെ 4000 കോടി വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 580 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 3420 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.