August 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

1 min read

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്‍റുകമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാനെ നിയമിച്ചു. 24 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്‍റെ ഭാഗമായ ജെഎസ്ഡബ്ല്യു പെയിന്‍റ്സിന് തന്ത്രപരമായ ഈ പങ്കാളിത്തം വഴി ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ കഴിയും. കമ്പനിയുടെ പുതിയ കാമ്പെയിനായ ഖൂബ്സൂറത്ത് സോച്ചില് ബ്രാന്‍ഡ് അംബാസഡര്‍മാരായ ദുല്‍ഖര്‍ സല്‍മാനും ആലിയ ഭട്ടും പങ്കാളികളായി. ദുല്‍ഖര്‍ സല്‍മാന്‍റെ ജനപ്രീതിയും വ്യത്യസ്ഥമായ അഭിനയ ചാരുതയും ജെഎസ്ഡബ്ല്യു പെയിന്‍റ്സിനെ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീയമാക്കുമെന്നും ഇതുവഴി ദക്ഷിണേന്ത്യയിലെ വിപണി സാന്നിധ്യം ശക്തിപ്പെടുത്താനാവുമെന്നും ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ജോയിന്‍റ് എംഡിയും സിഇഒയുമായ എഎസ് സുന്ദരേശന്‍ അഭിപ്രായപ്പെട്ടു. ഗുണനിലവാരത്തോടും മൂല്യങ്ങളോടുമുള്ള തന്‍റെ പ്രതിബദ്ധത പ്രതിഫലി പ്പിക്കുന്ന യുവ ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു പെയിന്‍റ്സുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു.

  13,306 സ്റ്റാര്‍ട്ടപ്പുകളും 8,000 ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപവുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ
Maintained By : Studio3