സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്
കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് റെസിസ്റ്റന്‍സ് വെല്‍ഡിങ്(ഇആര്‍ഡബ്ല്യു) സ്റ്റീല്‍ പൈപ്പുകളുടെയും സ്ട്രെക്ചറല്‍ ട്യൂബുകളുടെയും മുന്‍നിര നിര്‍മാതാക്കളായ സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പത്ത് രൂപ വീതം മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 540 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 440 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ .