ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ
കൊച്ചി : രണ്ടാം നിര നഗരങ്ങളില്‍ സംരംഭകര്‍ക്ക് സമ്പൂര്‍ണ്ണ ബില്‍റ്റ് ടു സ്യൂട്ട് മാനേജ്ഡ് ഓഫീസ് സൊല്യൂഷനുകള്‍ ലഭ്യമാക്കുന്ന ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. വളര്‍ച്ചാ തന്ത്രത്തിന്‍റെ ഭാഗമായി, നിലവിലുള്ള വിപണികളില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും പുതിയ വിപണികളില്‍ സാന്നിധ്യമുണ്ടാക്കാനും കമ്പനി ലക്ഷ്യമിടുന്നു. കമ്പനിയുടെ ഉപയോക്താക്കളില്‍ വന്കിട കോര്പ്പറേറ്റുകളും ബഹുരാഷ്ട്ര കമ്പനികളും എസ്എംഇകളും ഉള്‍പ്പെടുന്നു. പാന്‍റോമത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്