എല്‍ഐസി മ്യൂച്വല്‍ഫണ്ട് മാനുഫാക്ചറിംഗ് ഫണ്ട്
കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനുഫാക്ചറിംഗ് ഫണ്ട് എന്ന പേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. ഇന്നലെ (സെപ്റ്റംബര്‍ 20) സബ്‌സ്‌ക്രിബ്ഷന്‍ ആരംഭിച്ച എന്‍എഫ്ഒ ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11 ന് അലോട്ട് ചെയ്യും. യോഗേഷ് പാട്ടീല്‍, മഹേഷ് ബെേ്രന്ദ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. പദ്ധതി നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിംഗ് സൂചികയില്‍ ഉള്‍പ്പെടുത്തും.
മാനുഫക്ചറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റികളുമായി ബന്ധപ്പെട്ട പദ്ധതികളിലും ദീര്‍ഘകാല നിക്ഷേപമാണ് പുതിയ ഫണ്ടിന്റെ ലക്ഷ്യം. എന്‍എഫ്ഒയുടെ കുറഞ്ഞ തുക 5000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. മാനുഫാക്ചറിംഗ് പരിധിയില്‍ വരുന്ന വാഹന, ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഹെവി എഞ്ചിനീയറിംഗ്, ലോഹങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, പെട്രോളിയം ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ കമ്പനികള്‍ ഇതിഹെന്റ കീഴില്‍ വരും.
ഇന്ത്യയുടെ മികച്ച ജിഡിപി വളര്‍ച്ചയും അതിവേഗത്തിലുള്ള നഗരവല്‍ക്കരണവും സര്‍ക്കാരിന്റെ പ്രോത്സാഹന പദ്ധതികളും നിര്‍മ്മിത ഉല്‍പന്നങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിക്കുകയും രാജ്യം ലോകത്തിന്റെ നിര്‍മ്മാണ തലസ്ഥാനമായിമാറി ക്കൊണ്ടിരിക്കു കയും ചെയ്യുന്നതിനാല്‍ 2027 ഓടെ നാം മെയ്ക്കിംഗ് ഇന്‍ ഇന്ത്യയിലൂടെ 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുകയാണ്. ഈ സാഹചര്യം പ്രയോജനപ്പടുത്താന്‍ നിക്ഷേപകരെ പ്രാപ്്തരാക്കുകയാണ് ലക്ഷ്യമെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആര്‍.കെ ഝായും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ യോഗേഷ് പാട്ടീലും പറഞ്ഞു.