September 20, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റാ എഐജി സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്

1 min read

കൊച്ചി: മഴക്കാല അനുബന്ധ രോഗങ്ങള്‍ക്ക് എതിരെ പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് മുന്‍നിര ഇന്‍ഷൂറന്‍സ് സേവന ദാതാവായ ടാറ്റാ എഐജി അവതരിപ്പിച്ചു. ഡെങ്കു, മലേറിയ, വൈറല്‍ പനികള്‍ തുടങ്ങിയ മഴക്കാല രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളും ചെലവും കണക്കിലെടുക്കുമ്പോള്‍ മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടാകേണ്ടതും കൃത്യമായ വൈദ്യ സഹായം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഈ ആവശ്യങ്ങളും അതിലേറേയും നിറവേറ്റുന്ന വിധത്തിലാണ് ടാറ്റാ എഐജിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. രോഗം, അസുഖങ്ങള്‍ തുടങ്ങിയവ മൂലം പോളിസി കാലാവധിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ ഉപ-പരിധികള്‍ ഇല്ലാതെ ഇന്‍ഷൂര്‍ ചെയ്ത തുക വരെ ഉള്ള ആശുപത്രി ചെലവുകള്‍ക്ക് പരിരക്ഷയുണ്ടാകും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ആശുപത്രി ചെലവുകള്‍ മാത്രമല്ല പ്രത്യേകമായ മെഡിക്കല്‍ കണ്‍സ്യമബിള്‍സിനുള്ള ചെലവുകള്‍ കൂടി പരിധിയിൽ ഉണ്ടാകും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനു മുന്‍പും അതിനു ശേഷവും ഉള്ള നിര്‍ദിഷ്ട ദിവസങ്ങള്‍ക്കുള്ളില്‍ കണ്‍സള്‍ട്ടേഷന്‍, മരുന്നുകള്‍, പരിശോധനകള്‍ തുടങ്ങിയവയ്ക്കായി വരുന്ന ചെലവുകള്‍ക്കും പരിരക്ഷ ലഭിക്കും.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

പോളിസി വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഓരോ വര്‍ഷവും 20,000 രൂപ വരെ ഔട്ട് പേഷ്യന്‍റ് കണ്‍സള്‍ട്ടേഷനും മരുന്നുകള്‍ക്കുമായി ലഭിക്കും. 12 വയസോ അതില്‍ താഴെയോ ഉള്ള കുട്ടിയാണ് ആശുപത്രിയിലാക്കുന്ന ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട വ്യക്തി എങ്കില്‍ അനുഗമിക്കുന്ന പ്രായപൂര്‍ത്തിയായ വ്യക്തിക്ക് പ്രതിദിനം പരമാവധി 2000 രൂപ വരെയുള്ള നിശ്ചിത തുക നല്‍കും. ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് അടിയന്തര വേളയിൽ ആംബുലൻസ് സേവനം വേണ്ടിവന്നാൽ അതിന്‍റെ ചെലവുകളും പരിരക്ഷയ്ക്കു കീഴില്‍ വരും. പൊതുവായ ഡോക്ടര്‍മാര്‍, സ്പെഷാലിറ്റി ഡോക്ടര്‍മാര്‍, ഡയറ്റ് കണ്‍സള്‍ട്ടന്‍റുമാര്‍ തുടങ്ങിയവരില്‍ നിന്നുള്ള പരിധിയില്ലാത്ത ടെലി കണ്‍സള്‍ട്ടേഷന്‍ പോലുള്ള മൂല്യ വര്‍ധിത സേവനങ്ങളും ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വ്യക്തിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ലഭിക്കും. കൂടാതെ ഇന്ത്യയിലെ 650-ല്‍ പരം ആശുപത്രികളുടെ ശൃംഖലയിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു മുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതു വരെയുള്ള സമ്പൂര്‍ണ കാഷ്‌ലെസ് സൗകര്യവും ലഭിക്കും.

  ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2028-ൽ സ്ഥാപിതമാകും

മഴക്കാലത്ത് ഡെങ്കു പോലുള്ള രോഗങ്ങള്‍ വര്‍ധിക്കുമ്പോള്‍ ടാറ്റാ എഐജി സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് സേവങ്ങള്‍ നല്‍കാനുള്ള പ്രതിബദ്ധതയുമായി മുന്നോട്ടു പോകുകയാണെന്ന ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് ആരോഗ്യ ഉത്പന്നങ്ങളുടേയും പ്രക്രിയകളുടേയും വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റായ ഡോ. സന്തോഷ് പുരി പറഞ്ഞു. കാഷ്‌ലെസ് ആയ ആശുപത്രി പ്രവേശനം, കണ്‍സ്യമബിള്‍സ് പരിരക്ഷ, ഒപിഡി ചികില്‍സയ്ക്കുള്ള പരിരക്ഷ, പ്ലാന്‍ഡ് ആശുപത്രി പ്രവേശനത്തിനായുള്ള ഗ്ലോബല്‍ പരിരക്ഷ തുടങ്ങിയവ ഉള്‍പ്പെട്ട സമഗ്രമായ പരിരക്ഷ തങ്ങളുടെ പോളിസികള്‍ ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

  10 ലക്ഷത്തിലധികം ആക്ടിവ യൂണിറ്റുകള്‍ വിറ്റഴിച്ച് ഹോണ്ട
Maintained By : Studio3