മഹീന്ദ്രയുടെ പുതിയ എസ്യുവി ഥാര്‍ റോക്സ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, കമ്പനിയുടെ ഏറ്റവും പുതിയ എസ്യുവിയുടെ ബ്രാന്‍ഡ് നാമം പ്രഖ്യാപിച്ചു. ഥാര്‍ റോക്സ് എന്ന പേരിലായിരിക്കും പുതിയ എസ്യുവി പുറത്തിറങ്ങുക. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചും, ആധികാരിക എസ്യുവികളുടെ നിര്‍മാതാവ് എന്ന സ്ഥാനം കൂടുതല്‍ അരക്കെട്ടുറപ്പിച്ചുമാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഗ്ദാനമായ ഥാര്‍ റോക്സ് എത്തുന്നത്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ ഥാര്‍ റോക്സ് വിപണിയിലെത്തും. അത്യാധുനികത, പ്രകടനം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനം രൂപകല്‍പന വാഗ്ദാനം ചെയ്ത് ഥാര്‍ റോക്സ്.
വ്യത്യസ്തമായ രൂപകല്‍പന, പ്രീമിയം ക്വാഷന്‍റ്, നൂതന സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ പ്രകടനം, സുരക്ഷ എന്നിവയോടെയാണ് പുതിയ ഥാര്‍ റോകസ് എസ്യുവി എത്തുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്‍റ് വീജയ് നക്ര പറഞ്ഞു. ഒരു റോക്ക്സ്റ്റാറിന്‍റെ ജീവിതത്തേക്കാള്‍ വലിയ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന ഥാര്‍ റോക്സ് എസ്യുവി വിഭാഗത്തിന്‍റെ അതിരുകള്‍ ഭേദിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.