Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐആര്‍ഡിഎഐ കോര്‍പ്പറേറ്റ് ഏജന്‍റ് ലൈസന്‍സ് സ്വന്തമാക്കി മുത്തൂറ്റ് മൈക്രോഫിന്‍

കൊച്ചി: ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കോര്‍പ്പറേറ്റ് ഏജന്‍റ് ലൈസന്‍സ് കരസ്ഥമാക്കി രാജ്യത്തെ പ്രമുഖ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ലഭ്യമാക്കാന്‍ സാധിക്കും. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ പ്രകൃതി ദുരന്തങ്ങള്‍ക്കും ആശുപത്രി അത്യാഹിതങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നതോടെ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വം കൂടിയാണ് ഇതിലൂടെ ഉറപ്പാകുന്നത്. രാജ്യത്തെ 3.35 ദശലക്ഷം ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ലൈസന്‍സ് ലഭിച്ചതോടെ വിവിധ ഇന്‍ഷുറന്‍സ് ദാതാക്കളുമായി ചര്‍ച്ച നടത്താനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വ്യക്തിഗത പദ്ധതികള്‍ ലഭ്യമാക്കാ നും മുത്തൂറ്റ് മൈക്രോ ഫിന്നിന് സാധിക്കും.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍
Maintained By : Studio3