September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ജിസിബി എംഎസ് സി, പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാം

1 min read

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) 2024-26 അധ്യയന വര്‍ഷത്തിലേക്ക് നടത്തുന്ന എം.എസ്.സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. GAT-B യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിസീസ് ബയോളജി, ന്യൂറോബയോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, പ്ലാന്‍റ് സയന്‍സ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള (2024 ആഗസ്റ്റ് സെഷന്‍) പ്രവേശനത്തിനും ആര്‍ജിസിബി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

എംഎസ് സി ബയോടെക്നോളജിക്ക് ഡിസീസ് ബയോളജി, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷനുകള്‍ ഉണ്ടായിരിക്കും. നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവധി. ഒരു സ്പെഷ്യലൈസേഷനില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ വീതം ആകെ 20 സീറ്റുകളാണുള്ളത്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 6000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 8000 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും. ആര്‍ജിസിബി കാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഓരോ വിഭാഗത്തിനും ആര്‍ജിസിബി നിശ്ചയിച്ച GAT-B കട്ട്-ഓഫ് റാങ്ക്/സ്കോര്‍ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കൗണ്‍സിലിംഗ് ജൂലൈ ആദ്യവാരവും ക്ലാസ് ആഗസ്റ്റ് ഒന്നിനും ആരംഭിക്കും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ലൈഫ്/അഗ്രിക്കള്‍ച്ചറല്‍/എന്‍വയോണ്‍മെന്‍റല്‍/വെറ്ററിനറി/ ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ യുജിസി 10-പോയിന്‍റ് സ്കെയിലില്‍ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷം സാധുതയുള്ള ജെആര്‍എഫ് (യുജിസി/സിഎസ്ഐആര്‍/ഐസിഎംആര്‍/ഡിബിടി/ഡിഎസ്ടി-ഇന്‍സ്പയര്‍) അല്ലെങ്കില്‍ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പ് ഉള്ളവര്‍ക്ക് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. 26 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ് സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. രണ്ട് പ്രോഗ്രാമുകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് https://rgcb.res.in/msc-adm, https://rgcb.res.in/phd-adm എന്നിവ സന്ദര്‍ശിക്കുക.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3