കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ സിഐഎസ്എഫ് യൂണിറ്റ് പരേഡ് സംഘടിപ്പിച്ചു
കൊച്ചി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (സിഐഎസ്എഫ്) 55-ാമത് റൈസിംഗ് ഡേയുടെ അവസരത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ സിഐഎസ്എഫ് യൂണിറ്റ് ഗംഭീരമായ പരേഡ് സംഘടിപ്പിച്ചു. സിഎസ്എൽ-ന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ മധു എസ് നായയുടെ വിശിഷ്ട സാന്നിധ്യത്തിലായിരുന്നു പരേഡ് നടന്നത്. ചടങ്ങിൽ സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡൻ്റ് അശോക നന്ദിനി മൊഹന്തി അധ്യക്ഷത വഹിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച വിവിധ പ്രകടനങ്ങളും സാംസ്കാരിക പരിപാടികളും അവരുടെ വൈദഗ്ധ്യവും അർപ്പണബോധവും പ്രകടമാക്കിക്കൊണ്ട് പരേഡ് കൂടുതൽ മനോഹരമാക്കി.
1969 മാർച്ച് 10-ന് 2800 പേരുമായാണ് സിഐഎസ്എഫ് അതിൻ്റെ ശ്രദ്ധേയമായ യാത്ര ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള വ്യാവസായിക സ്ഥാപനങ്ങളുടെ സംരക്ഷണവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി സ്ഥാപിതമായ CISF ഇപ്പോൾ 1,63,590 ഉദ്യോഗസ്ഥരുടെ ശക്തമായ സേനയായി വളർന്നു. പ്രധാന തുറമുഖങ്ങൾ, കപ്പൽശാലകൾ, വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ, ആണവോർജ്ജ നിലയങ്ങൾ, ബഹിരാകാശ സ്ഥാപനങ്ങൾ, എണ്ണപ്പാടങ്ങൾ, ഹെവി എൻജിനീയറിങ് യൂണിറ്റുകൾ, സ്റ്റീൽ പ്ലാൻ്റുകൾ, ഖനികൾ, മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ 356-ലധികം വ്യവസായ യൂണിറ്റുകൾക്ക് ഇന്ന്
സിഐഎസ്എഫ് സുരക്ഷ നൽകുന്നു.