January 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലുലു ഹൈപ്പർ മാർക്കറ്റ്‌ ഇനി ദുബായ് ഔട്ട്ലെറ്റ് മാളിലും

1 min read

ദുബായ്: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ദുബായ് ഔട്ട്ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് – അൽ ഐൻ പാതക്കരികിൽ ഔട്ലെറ്റ് മാളിന്റെ പുതിയ എക്സറ്റൻഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ, പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഹൈപ്പർമാർക്കറ്റ്. ദുബായ് ഔട്ട്ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ്‌ അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്‌ അൽ മാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 97,000 ചതുരശ്രയടി വിസ്തൃതിയുള്ള ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് വിഭാഗമായ ലുലു കണക്ട്, പച്ചക്കറി, പഴ വർഗങ്ങൾ, ലുലു കിച്ചൻ എന്നീ വിഭാഗങ്ങൾ ഉണ്ട്. ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ഔട്ലെറ്റ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. മുന്നൂറ് ഹൈപ്പർമാർകറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ലുലു അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഉൾപ്പടെ ലുലുവിന്റെ സാന്നിധ്യം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. കർഷകർക്ക് കൂടി ഗുണം കിട്ടുന്ന രീതിയിലാണ് ഭക്ഷ്യ സംസ്കരണ കേന്ദ്രം ഉൾപ്പടെയുള്ള മേഖലകളിൽ ലുലു സജീവമാകുന്നതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

  2024-ല്‍ റെയില്‍വേ പൂർത്തിയാക്കിയത് 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണം

റമദാൻ മാസത്തോടനുബന്ധിച്ച് ലുലു റമദാൻ കിറ്റും ഉത്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. എല്ലാ ലുലു സ്റ്റോറുകളിലും റമദാൻ കിറ്റുകൾ ലഭിക്കും. 12 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റിന് 85 ദിർഹവും, 20 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റിന് 120 ദിർഹവുമാണ് വില. ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല, എക്സിക്യുട്ടിവ്‌ ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിം എന്നിവരും സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ആഡംബര ബ്രാൻഡുകൾ ആകർഷകമായ വിലയ്ക്കും മികച്ച വിലക്കിഴിവോടെയും ലഭ്യമാകുന്ന ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ് ദുബായ്‌ ഔട്ട്‌ ലെറ്റ് മാൾ. അറുനൂറിലധികം വിവിധങ്ങളായ ബ്രാൻഡുകളുള്ള മാളിൽ ആറായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവ്യമുണ്ട്.

  രജത് വര്‍മ്മ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ
Maintained By : Studio3