Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനപ്രിയ പ്രഖ്യാപനങ്ങളില്ല, സാമ്പത്തിക വളര്‍ച്ചക്ക് ഊന്നല്‍: ഡോ. വി കെ വിജയകുമാര്‍

ഡോ. വി കെ വിജയകുമാര്‍

കൊച്ചി: ജനപ്രിയമാകാന്‍ ശ്രമിക്കാതെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്നു എന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ മുഖമുദ്ര. പൊതുതിരഞ്ഞെടുപ്പിന് രണ്ട് മൂന്നു മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ കൈയ്യടി ലഭിക്കാവുന്ന ജനപ്രിയ നിര്‍ദേശങ്ങള്‍ ധനമന്ത്രിക്ക് വെക്കാന്‍ കഴിയുമായിരുന്നു. അത് ചെയ്യാതെ സ്ഥിരതയോടു കൂടിയ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി 5.1 ശതമാനമാക്കി നിര്‍ത്തിയിരിക്കുന്നത്. ഇത് തികച്ചും അപ്രതീക്ഷിതമാണ്. സാമ്പത്തിക വിദഗ്ധരുടെയെല്ലാം തന്നെ കണക്കുകൂട്ടല്‍ 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി 5.3 ശതമാനത്തിനും 5.4 ശതമാനത്തിനുമിടയിലാകുമെന്നതായിരുന്നു. ധനക്കമ്മി ലക്ഷ്യം 5.1 ശതമാനത്തില്‍ നിര്‍ത്തിയത് സര്‍ക്കാര്‍ ധനകാര്യ അച്ചടക്കത്തിന് നല്‍കുന്ന ഊന്നലാണ് പ്രതിഫലിപ്പിക്കുന്നത്. ധനകാര്യ അച്ചടക്കത്തിന് ഊന്നല്‍ നല്‍കുന്നതു കൊണ്ട് തന്നെ വലിയ ചെലവു വരുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ നടത്തിയിട്ടില്ല.

  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം നൂറു കടന്നു

ശ്രദ്ധേയമായ ഒരു നിര്‍ദേശം അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഗ്രാമീണ മേഖലയില്‍ രണ്ടു കോടി വീടുകള്‍ നിര്‍മിക്കുമെന്നതാണ്. ഇത് നിര്‍മാണ വ്യവസായത്തിന് ഏറെ ഗുണകരമാണ്. കെട്ടിട നിര്‍മാണം തൊഴിലവസരങ്ങളുണ്ടാക്കുമെന്നതിനാല്‍ ഇത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പുള്ള നിര്‍ദേശമാണ്. ഒരു ഇടക്കാല ബജറ്റില്‍ ഗംഭീരമായ നിര്‍ദേശങ്ങളൊന്നും ഉണ്ടാകില്ല എന്ന വാക്ക് ധനമന്ത്രി പാലിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ  പ്രത്യക്ഷ നികുതിയുടെ കാര്യത്തിലായാലും പരോക്ഷ നികുതിയുടെ കാര്യത്തിലായാലും പുതിയ പ്രഖ്യാപനങ്ങളൊന്നും ഇടക്കാല ബജറ്റിലില്ല. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സര്‍ക്കാരിന്റെ പൂര്‍ണ ബജറ്റില്‍ അതെല്ലാം പ്രതീക്ഷിക്കാവുന്നതാണ്.

  വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക്

ഡോ. വി കെ വിജയകുമാര്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്

Maintained By : Studio3