November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌മത് ഷോറൂം അയോധ്യയില്‍

1 min read

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ അയോധ്യ ഷോറൂം ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയ്ക്കു പുറമെയുള്ള വിപണികളില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ വിപണിവിഹിതം സ്വന്തമാക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഷോറൂം തുറക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതിനോടകം 50 പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്സ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 31 നുള്ളില്‍ കല്യാണ്‍ ജൂവലേഴ്സ് 15 ഷോറൂമുകള്‍ ഇന്ത്യയിലും 2 ഷോറൂമുകള്‍ ഗള്‍ഫ് മേഖലയിലും ആരംഭിക്കും. ഹരിയാന, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ വിപണികളില്‍ ഷോറൂമുകള്‍ തുടങ്ങാനും ബംഗളുരു, ന്യൂഡല്‍ഹി, പൂന തുടങ്ങിയ മെട്രോ നഗരങ്ങളില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനി. കല്യാണിന്‍റെ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്‍റെ പുതിയ 13 ഷോറൂമുകള്‍ക്കും മാര്‍ച്ച് 31 നുള്ളില്‍ തുടക്കമാകും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

മെട്രോ വിപണികളില്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന താത്പര്യവും കാണിക്കുന്നതിനാല്‍ കമ്പനി പുതിയ ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വിപണിസാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കാനാണ് പരിശ്രമിക്കുന്നത്. പ്രധാന മെട്രോ നഗരങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ, വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ടിയര്‍-2, ടിയര്‍-3 വിപണികളില്‍ കൂടുതല്‍ ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തും. ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോധ്യയില്‍ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യ ഇതര വിപണികളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍, സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന് പരിശ്രമിച്ചുവരികയായിരുന്നു. തികച്ചും പ്രാദേശികമായ സമീപനത്തിലൂടെ കല്യാണ്‍ ജൂവലേഴ്സിന് ഇന്ത്യയുടെ ദേശീയ-പ്രാദേശിക ജൂവലര്‍ എന്ന സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു. വിപുലീകരണം കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3