November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യന്‍ഷിപ്പുകള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും: മന്ത്രി

1 min read
തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ഈ വര്‍ഷം നാല് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാരാഗ്ലൈഡിങ്, സര്‍ഫിങ്, മൗണ്ടെയ്ന്‍ സൈക്ലിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിങ് എന്നീ സാഹസിക വിനോദങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിച്ചാണ് സംസ്ഥാനത്തെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന സാഹസിക വിനോദസഞ്ചാര മത്സരങ്ങള്‍ക്കായി ഒരു കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് അനുസൃതമായിട്ടാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യത്തേതായ ‘ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിങ് കോമ്പിറ്റീഷന്‍ 2024’  ഇടുക്കിയിലെ വാഗമണില്‍ മാര്‍ച്ച് 14 മുതല്‍ 17 വരെ നടക്കും.  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണിത്. 100-ലധികം ദേശീയ-അന്തര്‍ദേശീയ പ്രശസ്തരായ ഗ്ലൈഡറുകള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കും. 15-ലധികം രാജ്യങ്ങള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പാരാഗ്ലൈഡിങ് അന്താരാഷ്ട്ര ചാമ്പ്യന്‍മാരും ലോകപ്രശസ്ത റൈഡര്‍മാരും പരിപാടിയുടെ ഭാഗമാകും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍റ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ് നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കും.

മിനി എക്സ് സി, സ്പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്പോട്ട്, മിനി അക്രോബാറ്റിക്സ് ഷോ, ഹൈക്ക് ആന്‍ഡ് ഫ്ളൈ, ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, തെര്‍മലിങ് എന്നീ ഇനങ്ങളിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങള്‍ നടക്കുക. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെഎടിപിഎസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

2024 കലണ്ടര്‍ വര്‍ഷത്തെ ആദ്യത്തെ ദേശീയ സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പാണ് വര്‍ക്കലയില്‍ മാര്‍ച്ച് 29 മുതല്‍ 31 വരെ നടക്കുന്ന ഇന്‍റര്‍നാഷണല്‍ സര്‍ഫിങ് ഫെസ്റ്റിവെല്‍. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് തീരനഗരങ്ങളില്‍ നിന്നുള്ള സര്‍ഫിങ് അത്ലറ്റുകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കും. കേരളത്തെ ഇന്ത്യയിലെ പ്രധാന സര്‍ഫ് ഡെസ്റ്റിനേഷനാക്കുകയും ഇന്ത്യയില്‍ സര്‍ഫിങ് കായികവിനോദത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കേരളത്തിലെ പ്രധാന സര്‍ഫിങ് ഡെസ്റ്റിനേഷനായ വര്‍ക്കലയെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമാക്കി മാറ്റാനും ഫെസ്റ്റിവെല്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ വാട്ടര്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് സര്‍ഫിങ് എന്ന കായികവിനോദം അടുത്തറിയാനും പരിശീലിക്കാനുമുള്ള അവസരവും ഫെസ്റ്റ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

എസ് യുപി ടെക്നിക്കല്‍ റേസ്, എസ് യുപി ലോങ് ഡിസ്റ്റന്‍സ്, എസ് യുപി സ്പ്രിന്‍റ് റേസ്, പാഡില്‍ബോര്‍ഡ് ടെക്നിക്കല്‍ റേസ്, പാഡില്‍ബോര്‍ഡ് ലോങ് ഡിസ്റ്റന്‍സ്, എസ് യുപി സര്‍ഫിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അന്താരാഷ്ട്ര സര്‍ഫിങ് അസോസിയേഷന്‍ കെഎടിപിഎസും തിരുവനന്തപുരം ഡിടിപിസിയും സര്‍ഫിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മൗണ്ടെയ്ന്‍ സൈക്ലിങ് മത്സരത്തിന്‍റെ ആഗോള ഭൂപടത്തില്‍ കേരളത്തെ പ്രതിഷ്ഠിച്ച ഇന്‍റര്‍നാഷണല്‍ മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എംടിബി കേരള-2024) ഏഴാം പതിപ്പ് ഈ വര്‍ഷം ഏപ്രില്‍ 26 മുതല്‍ 28 വരെ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ പ്ലാന്‍റേഷനില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. മത്സരം നടക്കുന്ന അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള ട്രാക്ക് 3000 അടി ഉയരത്തിലാണ്. ചെളിയും പാറയും വെള്ളവും പോലെയുള്ള ഭൂപ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്ന ക്രോസ് കണ്‍ട്രി മത്സരവിഭാഗം ചാമ്പ്യന്‍ഷിപ്പിലെ പ്രധാന ആകര്‍ഷണമാണ്. 25 രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിസ്റ്റുകളെയാണ് ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള സൈക്ലിസ്റ്റുകളുടെ അമേച്വര്‍ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിലെ വിജയികളെ എംടിബി കേരള അന്താരാഷ്ട്ര മത്സരത്തില്‍ വിദേശ താരങ്ങളോടൊപ്പം മത്സരിപ്പിക്കും. സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായ സ്പോര്‍ട്സ് സൈക്ലിങ്ങിന്‍റെ ഭരണസമിതിയായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ എംടിബി ചാമ്പ്യന്‍ഷിപ്പ് കലണ്ടറില്‍ എംടിബി കേരള ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ഇന്‍റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് മെന്‍), നാഷണല്‍ ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് മെന്‍), നാഷണല്‍ ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് വിമന്‍), ഇന്‍റര്‍മീഡിയേറ്റ് ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് മെന്‍), ഇന്‍റര്‍മീഡിയേറ്റ് ക്രോസ് കണ്‍ട്രി എക്സ് സി ഒ (എലൈറ്റ് വിമന്‍) എന്നിവയാണ് മത്സര വിഭാഗങ്ങള്‍. കെഎടിപിഎസ്, വയനാട് ഡിടിപിസി, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് ടൂറിസം വകുപ്പ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

Maintained By : Studio3