ജിയോയുടെ അറ്റാദായം 12 ശതമാനം വർധിച്ച് 5,058 കോടി രൂപയായി
1 min read

മുംബൈ: ഈ സാമ്പത്തിക വർഷത്തിലെ സെപ്തംബർ പാദത്തിൽ സ്റ്റാൻഡലോൺ അറ്റാദായം 12 ശതമാനം വർധിച്ച് 5,058 കോടി രൂപയായി രേഖപ്പെടുത്തിയെന്ന് ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇൻഫോകോം. മുൻ വർഷം ഇതേ കാലയളവിൽ 4,518 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.8 ശതമാനം ഉയർന്ന് 24,750 കോടി രൂപയായി.