November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്‌കോര്‍ നല്‍കികൊണ്ട് പരിശീലനം നിര്‍ബന്ധമാക്കും: മന്ത്രി ഡോ.ആര്‍ ബിന്ദു

1 min read

തൃശൂര്‍: നൈപുണ്യ പരിശീലനത്തിലൂടെ നവവൈജ്ഞാനിക സമൂഹം വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇതിനായി അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സില്‍ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്‌കോര്‍ നല്‍കികൊണ്ട് നൈപുണ്യ പരിശീലനം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി വിദ്യാര്‍ത്ഥികളുടെ കര്‍മ്മ കൗശലതയും നേതൃപാടവവും വളര്‍ത്താന്‍ കഴിയുകയും, സര്‍വ്വോന്മുഖ വികസനം ഉറപ്പിക്കാന്‍ ഉതകുന്ന രീതിയിലാകും ഈ പരിഷ്‌കാരങ്ങള്‍. അസാപ് കേരള സംഘടിപ്പിച്ച ആസ്പയര്‍ 2023 മെഗാ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച നൈപുണ്യ പരിചയ മേളയുടെ തുടര്‍ച്ചയാണ് ഈ തൊഴില്‍ മേളയുമെന്ന മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവജനങ്ങളെ തൊഴില്‍ സജ്ജരാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് അസാപ് കേരളയെന്ന് മന്ത്രി കൂട്ടുചേര്‍ത്തു. ദേശീയ അന്താരാഷ്ട്ര നിലവാരമുള്ള 20 കമ്പനികള്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധരായി മേളയില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നായി എഴുനൂറോളം ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷനായി.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3