ഹോണ്ട ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആക്ടീവ ഡിഎല്‍എക്‌സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും, ആക്ടിവ സ്മാര്‍ട്ട് ലിമിറ്റഡ് എഡിഷന് 82,734 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിങ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും. ബുക്കിങ് ആരംഭിച്ചു. ബോഡി പാനലുകളിലെ ശ്രദ്ധേയമായ ഷേഡുകള്‍ക്കൊപ്പം ആദ്യമായി ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം എലമന്റ്‌സും നല്‍കി ആക്ടീവ ലിമിറ്റഡ് എഡിഷന്‍ രൂപഭംഗിക്ക് മാറ്റുകൂട്ടുന്നു. പ്രീമിയം ബ്ലാക്ക് ക്രോം ഗാര്‍ണിഷിലാണ് ആക്ടീവ 3ഡി എംബ്ലം വരുന്നത്. ബോഡി കളര്‍ ഡാര്‍ക്ക് ഫിനിഷാണ് റിയര്‍ ഗ്രാബ് റെയിലിന്. മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിങ്ങനെ രണ്ട് കളര്‍ ഷേഡുകളിലാണ് ആക്ടീവ ലിമിറ്റഡ് എഡിഷന്‍ എത്തുന്നത്. ഡിഎല്‍എക്‌സ് വേരിയന്റിലും അലോയ് വീലുകള്‍ ഉള്‍പ്പെടുത്തി. ഹോണ്ടയുടെ സ്മാര്‍ട്ട് കീ ഫീച്ചറാണ് മറ്റൊരു ആകര്‍ഷണം. 5.77 കി.വാട്ട് പവറും 8.90 എന്‍.എം ടോര്‍ക്കും നല്‍കുന്ന 109.51സിസി, സിംഗിള്‍ സിലിണ്ടര്‍, ബിഎസ്6 ഒബിഡി2 അനുസൃത പിജിഎം-എഫ്‌ഐ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്റെ കരുത്ത്. 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.