ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) 2022-23ൽ 1,34,630 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം : കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) 2022-23ൽ 1,34,630 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ 9 സാമ്പത്തിക വർഷങ്ങളിൽ ഗ്രാമീണ മേഖലയിലെ ഖാദി തൊഴിലാളികൾ നിർമ്മിച്ച തദ്ദേശീയ ഖാദി ഉൽപന്നങ്ങളുടെ വിൽപ്പനയിൽ 332% വളർച്ചയുണ്ടായി. 2013-14 സാമ്പത്തിക വർഷത്തിൽ കെ വി ഐ സി ഉൽപ്പന്നങ്ങളുടെ വിറ്റുവരവ് 31,154 കോടി രൂപയായിരുന്നു. അതുപോലെ, ഗ്രാമപ്രദേശങ്ങളിൽ 9,54,899 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് കെവിഐസി പുതിയ നാഴികക്കല്ല് കൈവരിച്ചു. 2013-14 സാമ്പത്തിക വർഷത്തിൽ 26,109 കോടി രൂപയായിരുന്ന കെവിഐസി ഉൽപ്പന്നങ്ങളുടെ ഉത്പാദനം 2022-23 സാമ്പത്തിക വർഷത്തിൽ 268% വർധനയോടെ 95957 കോടി രൂപയിലെത്തി.