November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംഎസ്എംഇകള്‍ക്ക് യെസ് കിരണ്‍ പദ്ധതി

1 min read

കൊച്ചി: സ്ഥായിയായ ഊര്‍ജ്ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കാനായി തങ്ങളുടെ പരിസരത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കാനായി യെസ് ബാങ്കിന്‍റെ യെസ് കിരണ്‍ പദ്ധതിക്കു തുടക്കമായി.  എംഎസ്എംഇള്‍ക്ക് പദ്ധതി പ്രകാരമുള്ള പിന്തുണ ലഭിക്കും.

ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ്, ഗോള്‍ഡി സോളാര്‍, ലൂം സോളാര്‍ തുടങ്ങിയ സൗരോര്‍ജ പാനല്‍ നിര്‍മാതാക്കള്‍, പാനസോണിക് സോളാര്‍ പവര്‍ സിസ്റ്റം പോലുള്ള കമ്പനികള്‍ തുടങ്ങിയവയുമായി ഇതിന്‍റെ ഭാഗമായി യെസ് ബാങ്ക് സഹകരിക്കും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

എംഎസ്എംഇകളുടെ സ്ഥായിയായ വികസനത്തിനു പിന്തുണ നല്‍കുന്ന തങ്ങളുടെ നീക്കത്തിന്‍റെ തുടര്‍ച്ചയാണ് യെസ് കിരണെന്ന് യെസ് ബാങ്ക് എസ്എംഇ ബാങ്കിങ് വിഭാഗം കണ്‍ട്രി ഹെഡ് ധവാന്‍ ഷാ പറഞ്ഞു. 2030-ഓടെ 50 ശതമാനം വൈദ്യുത ഉല്‍പാദനവും പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നാവണം എന്ന ജി20 കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് യെസ് കിരണ്‍ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3