എന്‍എസ്ഇ ആര്‍ഇഐടി ആന്റ് ഇന്‍വ്‌ഐടി സൂചിക അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി ആന്റ് ഇന്‍വ്‌ഐടി) സൂചികയ്ക്ക് എന്‍എസ്ഇ തുടക്കം കുറിച്ചു. ലിസ്റ്റു ചെയ്യുകയും ട്രേഡു ചെയ്യുകയും ചെയ്തിട്ടുള്ള ആര്‍ഇഐടി ആന്റ് ഇന്‍വ്‌ഐടി ഓഹരികളുടെ പ്രകടനം വിലയിരുത്തുകയാണ് സൂചികയിലൂടെ ലക്ഷ്യമിടുന്നത്. 2019 ജൂലൈ ഒന്ന് അടിസ്ഥാന സൂചികയും അടിസ്ഥാന മൂല്യം ആയിരവും ആയിരിക്കുന്ന വിധത്തിലാണ് സൂചിക.
വിവിധ ആസ്തി വിഭാഗങ്ങള്‍ക്ക് വിപണിയെ പ്രതിനിധീകരിക്കുന്ന അടിസ്ഥാന സൂചികകള്‍ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സൂചിക അവതരിപ്പിക്കുന്നതെന്ന് എന്‍എസ്ഇ ഇന്‍ഡീസസ് സിഇഒ മുകേഷ് അഗര്‍വാള്‍ പറഞ്ഞു. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) സബ്‌സിഡിയറിയായ എന്‍എസ്ഇ ഇന്‍ഡീസസാണ് പുതിയ സൂചിക പുറത്തിറക്കിയത്.