ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍
ന്യൂഡൽഹി : വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡോവ്‌ലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്പ്‌വേ, നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ ഭഗവാന്‍പൂരില്‍ 55 എം.എല്‍.ഡി മാലിന്യ സംസ്‌കരണ പ്ലാന്റ്, സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തികളുടെ രണ്ടും മൂന്നും ഘട്ടം, സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ്, ഭര്‍ത്തര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയോടൊപ്പം വസ്ത്രം മാറാനുള്ള മുറികളുള്ള ഫ്‌ലോട്ടിംഗ് ജെട്ടി എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജല്‍ ജീവന്‍ മിഷനു കീഴിലുള്ള 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കുകയും ചെയ്തു. മിഷനു കീഴിലുള്ള 59 കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രേഡിംഗ്, തരംതിരിക്കല്‍, സംസ്‌കരണം എന്നിവയ്ക്കായി കാര്‍ഖിയോണിലെ സംയോജിത പാക്ക് ഹൗസും അദ്ദേഹം സമര്‍പ്പിച്ചു. വാരാണസി സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.
നവരത്രത്തിന്റെ പുണ്യം നിറഞ്ഞ അവസരമാണിതെന്നും ഇന്ന് മാ ചന്ദ്രാഗന്ധയെ ആരാധിക്കുന്ന ദിവസമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രത്യേക അവസരത്തില്‍ വാരാണസിയിലെ പൗരന്മാര്‍ക്കിടയില്‍ സന്നിഹിതരായിരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം വാരണാസിയുടെ സമൃദ്ധിയില്‍ ഒരു പുതിയ അദ്ധ്യായം കൂട്ടിച്ചേര്‍ക്കുകയാണെന്നും പറഞ്ഞു. പാസഞ്ചര്‍ റോപ്പ് വേയ്ക്ക് തറക്കല്ലിട്ടതായി അറിയിച്ച അദ്ദേഹം മറ്റുള്ളവയ്‌ക്കൊപ്പം കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗംഗാ ശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, പോലീസ് സേവനങ്ങള്‍, കായിക സേവനങ്ങള്‍ തുടങ്ങിയ മേഖലകള്‍ കൂടി ഉള്‍പ്പെടുന്ന നൂറുകണക്കിന് കോടി രൂപയുടെ മറ്റ് പദ്ധതികളുംവാരണാസിയുടെ സമഗ്ര വികസനത്തിനായി തുടക്കം കുറിച്ചിട്ടുണ്ടെന്നും പറഞ്ഞു. ആഗോള നിലവാരമുള്ള മറ്റൊരു സ്ഥാപനത്തെ നഗരത്തിനോട് ചേര്‍ക്കുന്നതാണ് ഇന്ന് ഭൂവി(ബി.എച്ച്.യു) തറക്കല്ലിട്ട മെഷീന്‍ ടൂള്‍സ് ഡിസൈനിലെ സെന്റര്‍ ഓഫ് എക്‌സലന്‍സെന്നും അദ്ദേഹം അറിയിച്ചു