Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രൊഫേസ് ടെക്നോളജീസിന് 50 ലക്ഷത്തിന്‍റെ ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് പുരസ്കാരം

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) 50 ലക്ഷം രൂപയുടെ ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്‍റെ ആദ്യപതിപ്പില്‍ കൊച്ചി ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് പ്രൊഫേസ് ടെക്നോളജീസ് വിജയികളായി. കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബലിന്‍റെ സമാപന സമ്മേളനത്തില്‍ തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് പുരസ്കാരം സമ്മാനിച്ചു. സംസ്ഥാന ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, തമിഴ്നാട് സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഡയറക്ടര്‍ ശിവരാജ് രാമനാഥന്‍, കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ് മാനേജര്‍ സൂര്യ തങ്കം എന്നിവര്‍ സന്നിഹിതരായിരുന്നു.

  ഉള്ളടക്ക സൃഷ്ടിയില്‍ എഐ മനുഷ്യന് പകരമാവില്ല

രാജീവന്‍ തോപ്പില്‍ വൈശാഖും ലക്ഷ്മി ദാസും ചേര്‍ന്ന് 2019 ല്‍ സ്ഥാപിച്ച പ്രൊഫേസ് ഹാക്കിംഗില്‍ നിന്ന് വെബ് സുരക്ഷ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ്. ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച് 20 കോടിയില്‍ താഴെ ബിസിനസ് മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്.

എന്‍വൈ ക്വസ്റ്റ് ഇന്നവേഷന്‍ ലാബ്സ് 25 ലക്ഷം രൂപയുടെ സീഡ് ലോണിന്‍റെ രണ്ടാം സമ്മാനം നേടി. വിനോദ് ഗോപാലും ഹര്‍ഷ് മോഹനും ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. ഏത് യുപിഎസിനെയും സൗരോര്‍ജ്ജവുമായി ബന്ധിപ്പിക്കുകയും അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് കാര്യക്ഷമമായ ഊര്‍ജ്ജ മാനേജ്മെന്‍റിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ‘ഐക്കണ്‍’ ആണ് ഇവരുടെ ഉത്പന്നം.

  നെഫ്രോപ്ലസ് ഐപിഒയ്ക്ക്

സ്റ്റാര്‍ട്ടപ്പ് ചലഞ്ചിനായി കെഎസ് യുഎമ്മിന് 21 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ ഏഴ് പേര്‍ ‘ഹഡില്‍ ഗ്ലോബല്‍ 2022’ ന്‍റെ അവസാന ദിനത്തില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. എന്‍വൈ ക്വസ്റ്റ് ഇന്നവേഷന്‍ ലാബ്സ്, പ്രൊഫേസ് ടെക്നോളജീസ്, ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്സ്, വെല്‍ബീയിങ് സ്റ്റുഡിയോസ്, അസ്ട്രെക് ഇന്നവേഷന്‍സ്, എഫ്ടിഎല്‍ ടെക്നോളജി സിസ്റ്റംസ്, ബാഗ്മോ എന്നിവയാണ് പങ്കെടുത്ത ടീമുകള്‍.

സര്‍ക്കാരിന്‍റെ ഇന്നവേഷന്‍ ഗ്രാന്‍റ് സ്കീമിന് കീഴില്‍ 23 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായവും കെഎസ് യുഎം പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും നൂതന ആശയങ്ങള്‍ സമ്പൂര്‍ണ സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന 2022-23 ലെ ഇന്നൊവേഷന്‍ ഗ്രാന്‍റിനായി കെഎസ് യുഎമ്മിന് 859 അപേക്ഷകള്‍ ലഭിച്ചിരുന്നു.

  ചോള കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം: പ്രധാനമന്ത്രി

ഐഡിയ ഗ്രാന്‍റ് (3 ലക്ഷം രൂപ വരെ), പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റ് (7 ലക്ഷം രൂപ), സ്ത്രീകള്‍ക്കുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റ് (12 ലക്ഷം രൂപ), മാര്‍ക്കറ്റ് ആക്സിലറേഷന്‍ ഗ്രാന്‍റ് (10 ലക്ഷം രൂപ), സ്കെയില്‍-അപ്പ് ഗ്രാന്‍റ് (15 ലക്ഷം രൂപ) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ഇന്നൊവേഷന്‍ ഗ്രാന്‍റ് നല്‍കിയത്.

Maintained By : Studio3