August 28, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡെല്‍റ്റ കാര്‍ഗോയുടെ ഡിജിറ്റല്‍വല്‍കരണത്തിന് ഐബിഎസ്

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ കാര്‍ഗോ എയര്‍ലൈനായ ഡെല്‍റ്റ കാര്‍ഗോ തങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍കരിക്കാനും ലാഭസാധ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ള സേവനം മെച്ചപ്പെടുത്താനുമായി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐ കാര്‍ഗോ പ്ലാറ്റ് ഫോം തെരഞ്ഞെടുത്തു.

ആദ്യന്തമുള്ള പ്രവര്‍ത്തന സംവിധാനം നിരീക്ഷിക്കുക, ബിസിനസ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്നതിന് തത്സമയസഹായം നല്‍കുക എന്നിവയ്ക്കായി ഐ കാര്‍ഗോയുടെ സേവനം ഡെല്‍റ്റ കാര്‍ഗോ പ്രയോജനപ്പെടുത്തും. ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ കമ്പനിയാണ് ഡെല്‍റ്റ കാര്‍ഗോ.

ഐകാര്‍ഗോയുടെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോം ഡെല്‍റ്റ കാര്‍ഗോയുടെ വിപണന പ്രക്രിയയില്‍ വിപുലമായ ഏകീകരണം സാധ്യമാക്കും. ഒപ്പം തന്നെ ഡെല്‍റ്റ കാര്‍ഗോയുടെ സാങ്കേതിക സംവിധാനത്തില്‍ നൂതനശേഷി ഉറപ്പാക്കുകയും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്‍റര്‍ഫെയ്സ് എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും സേവനദാതാക്കളുമായും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യും.

  ടിസിഎസ് ഗൂഗിള്‍ ക്ലൗഡ് സഹകരണം

വ്യോമയാന വ്യവസായ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സേവന സ്ഥാപനമായ ഐബിഎസിന്‍റെ പങ്കാളിത്തത്തോടെ ഡെല്‍റ്റ കാര്‍ഗോ ലക്ഷ്യമിടുന്നത്, 2021 ല്‍ കൈവരിച്ച റെക്കോഡ് വരുമാനത്തെത്തുടര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യത്യസ്തവും നൂതനവുമായ അനുഭവം നല്‍കുക എന്നതാണ്. വിപണി, കാര്‍ഗോ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍, എയര്‍മെയില്‍ മാനേജ്മെന്‍റ്, കസ്റ്റംസ് സുരക്ഷ, ഗുണനിലവാര മാനേജ്മെന്‍റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയായിരിക്കും ഐകാര്‍ഗോയിലൂടെ ഐബിഎസ് മെച്ചപ്പെടുത്തുന്നത്. മനുഷ്യശേഷിയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കുള്ള സങ്കീര്‍ണവും വിപുലവുമായ ഈ മാറ്റത്തിനായി ഡെല്‍റ്റ കാര്‍ഗോയില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഗ്രൂപ്പ് സുപ്രധാനമായ പങ്കുവഹിക്കും.

  സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 14,575 കോടി രൂപ വരുമാനവുമായി ടെക്നോപാര്‍ക്ക്

ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഭാവിയില്‍ ഡെല്‍റ്റ കാര്‍ഗോ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും തങ്ങളുടെ ഓരോ ബിസിനസ് പങ്കാളിക്കും ഉപഭോക്താവിനും ലോകോത്തരമായ അനുഭവം ഉറപ്പാക്കണമെന്ന് തങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്നും ഡെല്‍റ്റ കാര്‍ഗോ വൈസ്പ്രസിഡന്‍റ് റോബ് വാല്‍പോള്‍ ചൂണ്ടിക്കാട്ടി. ഇതിന് അടിസ്ഥാനപരമായി വേണ്ടത് സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമുകളില്‍ നിക്ഷേപിക്കുക എന്നതാണ്. ഇത് വ്യത്യസ്തമായ ഉല്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ ടീമിലും പങ്കാളികളിലും അനന്തമായ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കും. എയര്‍ കാര്‍ഗോ മേഖലയില്‍ വേഗത കൈവരിക്കുന്നതിനൊപ്പം തന്നെ ലോകത്തില്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മുന്‍നിര വിമാനക്കമ്പനി എന്ന സ്ഥാനം ഉറപ്പിക്കുന്നതിലും തങ്ങളെ ഐകാര്‍ഗോ പ്ലാറ്റ് ഫോം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

  ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ 100 ​​രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി
Maintained By : Studio3