November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൈത്തറി ഉൽപന്നങ്ങളിലെ വൈവിധ്യവത്കരണം കേന്ദ്രമന്ത്രി നിർമല സീതാരാമൻ

1 min read
തിരുവനന്തപുരം: കൈത്തറി ഉൽപന്നങ്ങളിലെ വൈവിധ്യവത്കരണം ലാഭം വർദ്ധിപ്പിക്കുകയും യുവജനങ്ങളെ കൈത്തറി ഉത്പാദനത്തിലേക്ക് ആകർഷികയും ചെയ്യും എന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ പറഞ്ഞു. തിരുവനന്തപുരത്ത് ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും കോമൺ ഫെസിലിറ്റി പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ ലാഭം ഓരോ നെയ്ത്തുകാരനും ലഭിക്കണമെന്നും അവർ പറഞ്ഞു. ബാലരാമപുരം കൈത്തറി ഉൽപന്നങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും താൻ ബാലരാമപുരം സാരിയാണ് ധരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാലരാമപുരം കൈത്തറി പരിസ്ഥിതി സൗഹാർദ്ദമായതിനാൽ സുസ്ഥിര വികസന വിപണി പൂർണമായും പ്രയോജനപ്പെടുത്തണമെന്നും ശ്രീമതി.   സീതാരാമൻ പറഞ്ഞു. നെയ്ത്തുകാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഇ-മാർക്കറ്റിംഗും ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസ് പോർട്ടലും പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ നബാർഡ് പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. ശ്രീമതി. ബാലരാമപുരത്തിന്റെ വികസനത്തിന് സംസ്ഥാനത്തിന്റെ ഏത് നിർദേശവും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും സീതാരാമൻ പറഞ്ഞു.
 
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ.വി മുരളീധരൻ കൈത്തറി വ്യവസായത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വരുംതലമുറയെ കൈത്തറി ഉത്പ്പാദനത്തിലേക്ക് ആകർഷിക്കുവാനായി കൈത്തറി വ്യവസായം പുതിയ വിപണികണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3