December 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തിരുവനന്തപുരത്ത്

1 min read
തിരുവനന്തപുരം: കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി.നിർമ്മല സീതാരാമൻ നാളെ (നവംബർ 5ന് ) തിരുവനന്തപുരം സന്ദർശിക്കും.ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന മന്ത്രി ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും കോമൺ ഫെസിലിറ്റി ആൻഡ് ട്രെയിനിങ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  തിരുവനന്തപുരത്തെ  പള്ളിച്ചലിലെ രമ്യ ഓഡിറ്റോറിയത്തിലാണ് പരിപാടി . വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാനത്തെ ആദ്യത്തെ കൈത്തറി ഉൽപ്പാദക കമ്പനിയാണ് ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്. വിപണി സാധ്യതകൾ കണ്ടെത്തി ബാലരാമപുരത്തെ കൈത്തറി മേഖലയ്ക്ക് ഉത്തേജനം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  വൈകിട്ട് നാല് മണിക്ക്  തിരുവനന്തപുരത്തെ  വഴുതക്കാട്  ശ്രീമൂലം ക്ലബ്ബിൽ  പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണവും കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ നിർവഹിക്കും. പരിപാടിയിൽ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും പങ്കെടുക്കും.
  വസന്തോത്സവം-2025 ഡിസംബര്‍ 24 ന് തുടക്കമാകും
Maintained By : Studio3