November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആത്മനിർഭരത എന്ന ആശയത്തെ ആദ്യം പ്രാവർത്തികമാക്കിയത് ആരോഗ്യമേഖല: വി. മുരളീധരൻ

1 min read

തിരുവനന്തപുരം: പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിർഭരത എന്ന ആശയത്തെ ആദ്യം പ്രാവർത്തികമാക്കി കാണിച്ച മേഖലയാണ് ആരോഗ്യമേഖലയെന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി ‘ മെഡിക്കൽ ഉപകരണങ്ങൾ : 2047 ലേക്കുള്ള പരിവർത്തനവും ദിശാബോധവും ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘ശ്രീചിത്ര കോൺക്ലേവ് – 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് പ്രതിസന്ധിയിലും അവസരത്തിനൊത്തുയരാൻ ഇന്ത്യൻ ആരോഗ്യമേഖലയ്ക്ക് കഴിയും എന്ന് തെളിയിച്ച അവസരമാണ് കോവിഡ് 19. മാർച്ച് 2020 ന് മുമ്പ് സീറോ പ്രൊഡക്ഷനാണ് പിപിഇ കിറ്റുകളുടെ കാര്യത്തിലെങ്കിൽ ഇന്ന് 23 ലക്ഷത്തിലധികമാണ്. അമേരിക്കയിലേക്കടക്കം പി പി ഇ കിറ്റുകൾ കയറ്റി അയക്കുന്നു. ശ്രീ ചിത്ര വികസിപ്പിച്ച പിഎപിആർ പ്യൂരിഫൈയിങ് റെസിപ്പറേറ്റർ കിറ്റ് കിറ്റുകൾ ആരോഗ്യപ്രവർത്തകർക്ക് വലിയ ആശ്വാസമാണ് നൽകിയതെന്നും, കുറഞ്ഞ ചിലവിൽ വേഗത്തിൽ ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതുൾപ്പെടെയുള്ള ആത്മ നിർഭരതയുടെ മികച്ച മാതൃകകൾ രാജ്യത്തിന് കാണിച്ചു കൊടുത്ത സ്ഥാപനമാണ് ശ്രീ ചിത്രയെന്നും അദ്ദേഹം പറഞ്ഞു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം കേരളത്തിൽ മാത്രം 68.32 ലക്ഷം പേർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു. ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ 980-ലധികം ജൻ ഔഷധി കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് കേന്ദ്ര ഗവൺമെന്റ് സ്ഥാപിച്ചതെന്നും ശ്രീ. വി. മുരളീധരൻ പറഞ്ഞു. 2540-ലധികം ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു.

ആരോഗ്യ ഉൽപ്പന്ന നിർമാണ മേഖലയിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം. മേയക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഉപകരണ നിർമാണ പാർക്കുകൾക്ക് കേരളത്തിലടക്കം കേന്ദ്രം അനുമതി നൽകിയത് ഈ ലക്ഷ്യത്തോടെയാണ്. ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ നമുക്ക് സാധിക്കും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഏഷ്യയിൽ മെഡിക്കൽ ഉപകരണങ്ങളുടെ ഏറ്റവും വലിയ വിപണിയിലൊന്നാണ് ഇന്ത്യ. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവ കഴിഞ്ഞാൽ ഏഷ്യയിലെ നാലാമത്തെ വലിയ മെഡിക്കൽ ഉപകരണ വിപണിയാണ് ഇന്ത്യയെന്നും, കൂടാതെ ആഗോളതലത്തിൽ മികച്ച 20 മെഡിക്കൽ ഉപകരണ വിപണികളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3