November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎമ്മിന്‍റെ ഓണ്‍ലൈന്‍ എക്സ്പോ

1 min read

Person using tablet

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ‘ബിഗ് ഡെമോ ഡേ’ എട്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ഓണ്‍ലൈന്‍ എക്സിബിഷനില്‍ 11 ഓളം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. എക്സ്പോ ഒക്ടോബര്‍ 21ന് രാവിലെ 10 ന് ആരംഭിക്കും. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. വ്യവസായങ്ങള്‍ക്കും നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എകസ്പോ വേദിയൊരുക്കും.

ഏയ്സ് വേര്‍ ഫിന്‍ടെക് സര്‍വീസസ്, പിറ്റ്ബിലിങ്ക് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ്, എവെയര്‍ സോഫ്റ്റ്ടെക്, ട്രെയിസ് അനലിസ്റ്റിക്സ് സൊല്യൂഷന്‍സ്, റിയഫൈ ടെക്നോളജീസ്, ക്ലബാല്‍ഫ ടെക്നോളജീസ്, ഫിന്‍സല്‍ റിസോഴ്സസ്, ചില്ലര്‍ പേയ്മെന്‍റ് സൊല്യൂഷന്‍സ്, പിക്സ്ഡൈനാമിക്സ്, റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ്, റിമിറ്റ് പേയ്മെന്‍റ്സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയില്‍ പങ്കെടുക്കും. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, ബാങ്കുകള്‍, എംഎസ്എംഇകള്‍ എന്നിവര്‍ക്ക് മുന്നില്‍ ഫിന്‍ടെക് മേഖലയിലെ നൂതനാശയങ്ങള്‍ അവതരിപ്പിച്ച് ഭാവിയില്‍ കൂടുതല്‍ വിപണി ലഭ്യമാക്കാനും സഹായകമാകും. രജിസ്ട്രേഷന് അവസാന തീയതി: ഒക്ടോബര്‍ 20, കൂടുതല്‍ വിവരങ്ങള്‍ക്ക്  https://business.startupmission.in/demoday സന്ദര്‍ശിക്കുക.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3