November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സായുധസേനയില്‍ ‘അഗ്നിപഥ്’ പദ്ധതിയിലൂടെ ഈ വര്‍ഷം 46,000 അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യും

1 min read

ന്യൂ ഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കു സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള ആകര്‍ഷകമായ റിക്രൂട്ട്മെന്റ് പദ്ധതിക്കു കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. ‘അഗ്നിപഥ്’ എന്ന പേരിലുള്ള പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ ‘അഗ്നിവീരന്‍മാര്‍’ എന്ന പേരില്‍ അറിയപ്പെടും. ദേശസ്നേഹമുള്ളതും പ്രചോദിതരുമായ യുവാക്കള്‍ക്കു സായുധ സേനയില്‍ നാലുവര്‍ഷം സേവനം ചെയ്യാന്‍ അഗ്നിപഥ് അവസരമൊരുക്കുന്നു.

സായുധ സേനയ്ക്കു യുവത്വമാര്‍ന്ന മുഖം പ്രാപ്തമാക്കുന്നതിനാണ് ‘അഗ്നിപഥ്’ പദ്ധതി രൂപകല്‍പ്പന ചെയ്തത്. സമകാലിക സാങ്കേതിക പ്രവണതകളുമായി കൂടുതല്‍ ഇണങ്ങിച്ചേരുന്ന യുവപ്രതിഭകളില്‍, യൂണിഫോം അണിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് അവസരമേകും. കൂടാതെ നൈപുണ്യവും അച്ചടക്കവുമാര്‍ന്നതും പ്രചോദിതവുമായ മനുഷ്യശക്തിയെ സമൂഹത്തിനു തിരികെ ലഭിക്കുകയും ചെയ്യും. സായുധസേനയെ സംബന്ധിച്ചിടത്തോളം, ഇത് സായുധസേനയുടെ യുവത്വത്തിന് ഊര്‍ജമേകും. ‘ജോഷ്’, ‘ജസ്ബ’ എന്നിങ്ങനെ ഫലപ്രദവും ജനകീയവുമായ പുതിയ മുഖം നല്‍കുകയും ചെയ്യും. അതോടൊപ്പം ഈ കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് സാങ്കേതികത്തികവുള്ള സായുധസേന എന്ന നിലയിലേക്കു പരിവര്‍ത്തനവുമുണ്ടാകും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യന്‍ സായുധ സേനയുടെ ശരാശരി പ്രായം ഏകദേശം 4-5 വര്‍ഷം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ചടക്കം, ഉത്സാഹം, ശ്രദ്ധ എന്നിവയില്‍ ആഴത്തില്‍ ധാരണയുള്ള, മതിയായ വൈദഗ്ധ്യമുള്ളവരും മറ്റു മേഖലകളില്‍ സംഭാവന നല്‍കാന്‍ കഴിവുള്ളവരുമായ, വലിയ തോതില്‍ പ്രചോദിതരായ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിലൂടെ രാഷ്ട്രത്തിനു വളരെയധികം പ്രയോജനം ലഭിക്കും. ചെറിയ കാലയളവിലുള്ള സൈനികസേവനത്തിലൂടെ രാഷ്ട്രത്തിനും സമൂഹത്തിനും രാഷ്ട്രത്തിലെ യുവജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ വളരെ വലുതാണ്. ദേശസ്നേഹം വളര്‍ത്തല്‍, കൂട്ടായ പ്രവര്‍ത്തനങ്ങള്‍, ശാരീരികക്ഷമത വര്‍ധിപ്പിക്കല്‍, രാജ്യത്തോടുള്ള വിശ്വസ്തത, ബാഹ്യ-ആഭ്യന്തര ഭീഷണികളുടെയും പ്രകൃതിദുരന്തങ്ങളുടെയും സമയത്തു ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ലഭ്യത തുടങ്ങിയവ ഇതിന്റെ നേട്ടങ്ങളാണ്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

മൂന്നുസേവനങ്ങളുടെയും മനുഷ്യവിഭവശേഷി നയത്തില്‍ പുതിയ യുഗത്തിനു തുടക്കം കുറിക്കാന്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച പ്രധാന പ്രതിരോധ നയ പരിഷ്‌കരണമാണിത്. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന ഈ നയം ഇനി മുതല്‍ മൂന്നു സേവനങ്ങളിലേക്കുമുള്ള എന്റോള്‍മെന്റിനെ നിയന്ത്രിക്കും.

അഗ്നിവീരന്മാര്‍ക്കുള്ള പ്രയോജനങ്ങള്‍
മൂന്നുസേവനങ്ങള്‍ക്കും ബാധകമായ അപായസാധ്യതാ-അവശതാ ബത്തകള്‍ക്കൊപ്പം ആകര്‍ഷകമായ നിര്‍ദേശാനുസൃത പ്രതിമാസ പാക്കേജും അഗ്നിവീറുകള്‍ക്കുണ്ടാകും. നിശ്ചിത നാലുവര്‍ഷ കാലയളവു പൂര്‍ത്തിയാകുമ്പോള്‍, അഗ്നിവീരന്മാര്‍ക്ക് ഒറ്റത്തവണ ‘സേവാനിധി’ പാക്കേജിലൂടെ പണം നല്‍കും. അത് അഗ്നിവീരന്മാരുടെ വിഹിതവും അതിന്മേല്‍ സമാഹരിച്ച പലിശയും ഗവണ്‍മെന്റില്‍ നിന്നുള്ള സമാനവിഹിതവും അടങ്ങുന്നതായിരിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

രാഷ്ട്രസേവനത്തിന്റെ ഈ കാലയളവില്‍, അഗ്നിവീരന്മാര്‍ക്കു സൈനിക വൈദഗ്ധ്യവും അനുഭവപരിചയവും, അച്ചടക്കം, ശാരീരിക ക്ഷമത, നേതൃഗുണം, ധൈര്യം, രാജ്യസ്‌നേഹം എന്നിവ പകര്‍ന്നുനല്‍കും. ഈ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം, രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ അവര്‍ക്കു വളരെയധികം സംഭാവന നല്‍കാന്‍ കഴിയുന്ന പൗരസമൂഹത്തിലേക്ക് അഗ്നിവീരന്മാര്‍ സന്നിവേശിപ്പിക്കപ്പെടും. നേടിയ കഴിവുകള്‍ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തനായി നില്‍ക്കത്തക്കവണ്ണം സമാനതകളില്ലാത്ത യോഗ്യതകള്‍ ഓരോ അഗ്നിവീരനുമേകും. അഗ്നിവീരന്‍മാര്‍, അവരുടെ യൗവനത്തിന്റെ ആദ്യഘട്ടത്തില്‍ നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, തൊഴില്‍പരമായും വ്യക്തിപരമായും സ്വയം മികച്ച പതിപ്പായി മാറാനുള്ള തിരിച്ചറിവുണ്ടാക്കുകയും പക്വതയും അച്ചടക്കവും ആര്‍ജിക്കുകയും ചെയ്യും. അഗ്നിവീരന്മാര്‍ പ്രവര്‍ത്തനകാലയളവിനുശേഷം പൗരസമൂഹത്തില്‍ അവരുടെ പുരോഗതിക്കായി തുറക്കുന്ന വഴികളും അവസരങ്ങളും തീര്‍ച്ചയായും രാഷ്ട്രനിര്‍മ്മാണത്തിനു വലിയ മുതല്‍ക്കൂട്ടാകും. കൂടാതെ, ഏകദേശം 11.71 ലക്ഷം രൂപ വരുന്ന ‘സേവാനിധി’ സാമ്പത്തിക സമ്മര്‍ദമില്ലാതെ അവന്റെ/അവളുടെ ഭാവി സ്വപ്നങ്ങള്‍ പിന്തുടരാന്‍ അഗ്നിവീരന്മാരെ സഹായിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാകും.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3