ജനറൽ ബിപിൻ റാവത്തിനും കല്യാൺ സിങ്ങിനും (മുൻ യു.പി. മുഖ്യമന്ത്രി) പദ്മവിഭൂഷൺ
1 min read

ന്യൂ ഡൽഹി: ജനറൽ ബിപിൻ റാവത്തും കല്യാൺ സിങ്ങും (മുൻ യു.പി. മുഖ്യമന്ത്രി) അടക്കം നാലുപേർക്ക് പദ്മവിഭൂഷൺ. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം. നേതാവ് ബുദ്ധ്ദേവ് ഭട്ടാചാര്യ, മൈക്രോസോഫ്ട് സി.ഇ.ഓ. സത്യാ നദെല്ല, സുന്ദരരാജൻ പിച്ചൈ, സൈറസ് പൂനവാല എന്നിവർ അടക്കം പതിനേഴു പേർക്ക് പദ്മഭൂഷൺ. മലയാളികളായ ചുണ്ടയിൽ ശങ്കരനാരായണ മേനോൻ, ശോശാമ്മ ഫിലിപ്പ് എന്നിവരടക്കം നൂറ്റിയേഴുപേർക്കു പദ്മശ്രീ.