ഇന്‍ഷുറന്‍സ് സാമ്പത്തിക ആസൂത്രണത്തിന്‍റെ സുപ്രധാന ഘടകമാണെന്ന് 78 ശതമാനം ഇന്ത്യക്കാര്‍ വിശ്വസിക്കുന്നു
കൊച്ചി: കോവിഡിനു ശേഷമുള്ള ലോകത്ത് സാമ്പത്തിക തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന സവിശേഷതകളെ കുറിച്ച് ആഴത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന മറ്റൊരു സമഗ്ര ഉപഭോക്തൃ പഠനമായ സാമ്പത്തിക സുരക്ഷാ സര്‍വേ 2.0-യുടെ വിവരങ്ങള്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തു വിട്ടു.
ഒന്നോ രണ്ടോ ഡോസ് വാക്സിനുകള്‍ എടുത്ത് ശാരീരിക പ്രതിരോധത്തിനായി തയ്യാറെടുത്ത സാഹചര്യത്തില്‍ 80 ശതമാനത്തോളം ഇന്ത്യക്കാരും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മറികടക്കാനും സാധ്യതയുള്ള മൂന്നാം തരംഗത്തിലും രാജ്യത്തിനു സഹായിക്കാനാവുമെന്നും ആത്മവിശ്വാസം പുലര്‍ത്തുന്നു. ഇതേ സമയം സാഹചര്യങ്ങള്‍ അടുത്ത മൂന്നു മാസങ്ങളില്‍ മോശമാകുമെന്ന് 38 ശതമാനം പേര്‍ കരുതുന്നു. ഉയര്‍ന്നു വരുന്ന വൈദ്യ/ചികില്‍സാ ചെലവുകള്‍, ജോലി അസ്ഥിരത, തന്‍റേയും കുടുംബത്തിന്‍റേും ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടങ്ങിയവയാണ് അവരെ പ്രധാനമായും അലട്ടുന്ന മൂന്നു മുഖ്യ കാരണങ്ങള്‍.
ഇന്ത്യക്കാരില്‍ 79 ശതമാനത്തിന്‍റേയും വരുമാനം കുറയുകയും മൂന്നിലൊന്നു പേരും ഇപ്പോഴും കുറഞ്ഞ വരുമാനമെന്ന നിലയില്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ ആഘാതത്തെ തുടര്‍ന്നുള്ള മുഖ്യ ആശങ്കകളും ഉപഭോക്തൃ സമീപനങ്ങളും വ്യക്തമാക്കാനും സര്‍വേ ശ്രമിക്കുന്നുണ്ട്. സമ്പാദിക്കുക, വിനോദ യാത്രകള്‍ നടത്തുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ജീവിതത്തിലെ മുഖ്യ നാഴികക്കല്ലുകളെ ബാധിച്ചതായി 64 ശതമാനം ഇന്ത്യക്കാരും കരുതുന്നു.
മൊത്തത്തിലുള്ള സാമ്പത്തിക ആസൂത്രണത്തില്‍ ലൈഫ് ഇന്‍ഷുറന്‍സിനുള്ള വളരെ വലിയ പ്രാധാന്യത്തെ കുറിച്ച് 78 ശതമാനത്തോളെ ഇന്ത്യക്കാരും ചിന്തിക്കുന്നു. ഇന്‍ഷുറന്‍സിന്‍റെ ഈ പ്രാധാന്യം മനസിലാക്കി കോവിഡ് കാലത്ത് 46 ശതമാനം പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സും 44 ശതമാനം പേര്‍ ലൈഫ് ഇന്‍ഷുറന്‍സും ആദ്യമായി വാങ്ങുകയുണ്ടായി. അവരുടെ വാര്‍ഷിക വരുമാനത്തിന്‍റെ 3.8 മടങ്ങ് ഇന്‍ഷുറന്‍സ് മാത്രമാണ് അവര്‍ക്കുള്ളത്. വാര്‍ഷിക വരുമാനത്തിന്‍റെ പത്തോ ഇരുപത്തിയഞ്ചോ മടങ്ങ് വേണമെന്ന് ശുപാര്‍ശ ചെയ്യപ്പെടുമ്പോഴാണ് ഈ സാഹചര്യം.
നമ്മുടെ ജീവിതത്തിന്‍റെ വിവിധ തലങ്ങളെ വിവിധ രീതികളില്‍ മഹാമാരി ബാധിച്ചിട്ടുണ്ടെന്ന് സര്‍വേയെ കുറിച്ചു സംസാരിച്ചു കൊണ്ട് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സോണ്‍ 2 പ്രസിഡന്‍റ് എവിഎസ് ശിവ രാമ കൃഷ്ണ പറഞ്ഞു. നഷ്ട സാധ്യതകളെ കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ മാറുന്നത് ഉപഭോക്താക്കളില്‍ മാറ്റങ്ങള്‍ രൂപപ്പെടാനിടയാക്കിയിട്ടുണ്ട്. സാമ്പത്തിക ആസൂത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് കോവിഡിനു ശേഷമുള്ള ലോകത്തിലെ മാറുന്ന ഈ സ്വാഭവങ്ങളുടെ ഭാഗമാണ്. ഈ മാറ്റത്തിനു പിന്നിലുള്ള ഘടകങ്ങളെ കുറിച്ചു കൂടുതല്‍ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കാനാണ് എസ്ബിഐ ലൈഫിന്‍റെ സാമ്പത്തിക സുരക്ഷാ സര്‍വേ 2.0 ശ്രമിക്കുന്നത്. ശാരീരികവും സാമ്പത്തികവുമായ പ്രതിരോധം സംബന്ധിച്ച്, പ്രത്യേകിച്ച് കോവിഡിനു ശേഷമുള്ള ലോകത്ത്, ഉപഭോക്തൃ സ്വഭാവങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണുണ്ടായിട്ടുള്ളതെന്നും ഇവിടെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഉടനീളമായി 28 പ്രമുഖ പട്ടണങ്ങളിലെ അയ്യായിരം പേരിലെത്തി സര്‍വേ നടത്താന്‍ നീല്‍സെന്‍ഐക്യു (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെയാണ് എസ്ബിഐ ലൈഫ് നിയോഗിച്ചത്.