November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 9.2 ശതമാനം ഉയരുമെന്ന് പ്രതീക്ഷ

1 min read

ഡൽഹി: കൃഷി, ഖനന, ഉൽപ്പാദന മേഖലകളിലുണ്ടായ വളർച്ചയുടെ പിൻബലത്തിൽ നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 9.2 ശതമാനം ഉയരുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) നിരീക്ഷണം. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിഡിപിയിലുണ്ടായ യഥാർത്ഥ വളർച്ച 8.4 ശതമാനമായിരുന്നു. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 7.3 ശതമാനമായി കുറഞ്ഞിരുന്നു.

ഡിസംബറിലെ സാമ്പത്തികനയ അവലോകനത്തിൽ 2021-22ൽ 9.5 ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. സെൻട്രൽ ബാങ്ക് നൽകിയ ജിഡിപി പ്രൊജക്ഷനേക്കാൾ ചെറിയ കുറവാണു പുതിയ കണക്കു കൂട്ടലുകൾ കാണിക്കുന്നത്. കോവിഡ് പാൻഡെമിക്കിന്റെ വ്യാപനം കുറഞ്ഞുവന്ന സാഹചര്യത്തിലാണ് സെൻട്രൽ ബാങ്ക് ഈ വളർച്ചാ നിരക്ക് പ്രതീക്ഷിച്ചത്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

വിവിധ മേഖലകളിലുണ്ടായ വളർച്ചയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ; കാർഷിക മേഖലയിലെ വളർച്ച മുൻ വർഷത്തെ 3.6 ശതമാനത്തിൽ നിന്നും 2022 സാമ്പത്തിക വർഷത്തിൽ 3.9 ശതമാനമായി ഉയരുന്നു, ഉൽപ്പാദന മേഖല 7.2 ശതമാനത്തിൽ നിന്ന് ഉയർന്ന് 12.5 ശതമാനം വളർച്ച കൈവരിച്ചുക്കൊണ്ടിരിക്കുന്നു. വൈദ്യുതി ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ 1.9 ശതമാനത്തിൽ നിന്ന് ഉയർന്ന് 8.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വ്യാപാര, ഹോട്ടൽ, ഗതാഗത സേവനമേഖലകളിൽ 11.9 ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3