Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സായുധ സേന പതാക ദിന ഫണ്ടിലേക്ക് എസ്ബിഐയുടെ സംഭാവന 10 കോടി

മുംബൈ: സൈനിക ശക്തിക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സായുധ സേന പതാക ദിന ഫണ്ടിലേക്ക് 10 കോടി രൂപ സംഭാവന നല്‍കി. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ തുടരുമെന്നും സായുധ സേന പതാക ദിനത്തില്‍ എസ്ബിഐ അറിയിച്ചു. ബാങ്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമുക്ത ഭടന്മാര്‍, രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ സൈനികരുടെ ഭാര്യമാര്‍, പ്രത്യേക ബഹുമതി നേടിയ സൈനികര്‍, തുടങ്ങിയവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്നതിനായി കേന്ദ്രീയ സൈനിക ബോര്‍ഡുമായി എസ്ബിഐ ധാരണാ പത്രം ഒപ്പുവയ്ക്കും.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും കമ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിലും ദേശീയ മുന്‍ഗണനകളുമായി ഒത്തുചേരുന്നതിലും എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും സൈന്യത്തിന്റെ ക്ഷേമത്തിനായുള്ള ചെറിയൊരു സംഭാവനയാണ് സായുധ സേന പതാക ദിന ഫണ്ടിലേക്കുള്ള ഈ വിഹിതമെന്നും വലിയ പ്രയാസങ്ങള്‍ നേരിട്ടിട്ടും നമ്മുടെ രാജ്യത്തെയും പൗരന്മാരെയും ധീരതയോടെ സംരക്ഷിക്കുന്ന സൈനികര്‍ക്ക് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും തങ്ങളുടെ ശ്രമങ്ങള്‍ സൈനീകരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത്തില്‍ മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എസ്ബിഐ എന്നും മുന്നിലുണ്ടെന്നും അത് ഇനിയും തുടരുമെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

കഴിഞ്ഞ വര്‍ഷവും സായുധ സേന പതാക ദിന ഫണ്ടിലേക്ക് എസ്ബിഐ 10 കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന ദൗത്യത്തിന് പിന്തുണയായാണ് സംഭാവന.

Maintained By : Studio3