September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ ദീര്‍ഘിപ്പിച്ചു. കുപ്രസിദ്ധമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ 17 നാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ സസ്പെന്‍ഡു ചെയ്തത്. സസ്പെന്‍ഷനുശേഷം എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവരുടെ നിരവധി തവണ ചോദ്യം ചെയ്തതിനുശേഷം ശിവശങ്കറിനെ അറസ്റ്റുചെയ്തിരുന്നു. ജാമ്യം ലഭിച്ചതിനുശേഷം അദ്ദേഹം ഇപ്പോള്‍ സംസ്ഥാന തലസ്ഥാനത്തെ വസതിയില്‍ താമസിക്കുന്നു. ശിവശങ്കറിനെ സസ്പെന്‍ഡുചെയ്തിട്ട് ഒരുവര്‍ഷമായി. സസ്പെന്‍ഷന്‍ നീട്ടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രത്തെ അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന പി എസ് സരിതിനെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയെന്നാരോപിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മറ്റൊരു മുന്‍ കോണ്‍സുലേറ്റ് സ്റ്റാഫ് ആയിരുന്ന സ്വപ്ന സുരേഷിനെയും കൂട്ടാളിയായ സന്ദീപ് നായരെയും ബെംഗളൂരുവില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയിരുന്നു. പിന്നീട് സ്വപ്നയും ശിവശങ്കറും അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെതിരെ നടപടി വന്നത്. ആദ്യം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. അതിനുശേഷം സസ്പെന്‍ഡുചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Maintained By : Studio3