കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്ക് ഗോവയിൽ വിലക്ക്
ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്
നത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 188ാം വകുപ്പ് പ്രകാരം കേസെടുക്കും
പനാജി: പക്ഷിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കർണാടക, മഹാരാഷ്ട്ര എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും ഗോവയിൽ വിലക്കേർപ്പെടുത്തി. ഉത്തര, ദക്ഷിണ മേഖല ജില്ലാ മജിസ്ട്രേറ്റുകൾ പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 188ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അധികാരികൾ അറിയിച്ചു.
വളർത്തുപക്ഷികൾ ഉൾപ്പടെ പക്ഷികൾക്കിടയിലെ അസാധാരണമായ അസുഖങ്ങളും മറ്റും റിപ്പോർട്ട് ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ ഒരു സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന മൃഗ സംരക്ഷണ, വെറ്ററിനറി വകുപ്പിലെ ഡിസീസ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറിനാണ് ഈ സംഘത്തിന്റെ ചുമതല.