സൗദി – ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ ഇറ്റലിയില്‍ കൂടിക്കാഴ്ച നടത്തി
1 min readഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വ്വീസ് പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്തു.
ന്യൂഡെല്‍ഹി: സൗദി അറേബ്യയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്ന കാര്യം സൗദി വിദേശരകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ചര്‍ച്ച നടത്തിയതായി ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സൗദി വിദേശരകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഇറ്റലിയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കൂടിക്കാ്ച നടത്തിയത്.
ജി20 രാജ്യങ്ങളുടെ വിദേശകാര്യ, വികസന മന്ത്രിമാരുടെ സംഗമത്തില്‍ പങ്കെടുക്കാനാണ് ഇരുവരും ഇറ്റലിയിലെത്തിയത്. ഇറ്റലിയിലെ മതേരയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും കോവിഡ്-19 പകര്‍ച്ചവ്യാധി നിര്‍മാര്‍ജനവുമടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തിയതായി സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.