November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അബുദാബിയില്‍ 2 ബില്യണ്‍ ഡോളറിന്റെ രാസവസ്തു നിര്‍മ്മാണ പദ്ധതിയുമായി റിലയന്‍സ്

1 min read
  • പശ്ചിമേഷ്യയില്‍ റിലയന്‍സിന്റെ ആദ്യ നിക്ഷേപ പദ്ധതിയാണിത്

  • അഡ്‌നോക് -റിലയന്‍സ് പങ്കാളിത്തത്തിലാണ് പദ്ധതി ഒരുങ്ങുന്നത്

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ രാസവസ്തു നിര്‍മ്മാണ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി (അഡ്‌നോക്) ചേര്‍ന്ന് റുവൈസിലെ തഅസീസ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍ സോണില്‍ പെട്രോകെമിക്കല്‍ സംരംഭം ആരംഭിക്കാനാണ് പദ്ധതി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ പശ്ചിമേഷ്യയിലെ പ്രഥമ നിക്ഷേപ പദ്ധതിയാണിത്.

ക്ലോര്‍ ആല്‍ക്കൈല്‍, എഥിലീന്‍ ഡൈക്ലോറൈഡ്, പോളിവിനൈല്‍ ക്ലോറൈഡ് (പിവിസി) എന്നിവയടക്കമുള്ള രാസവസ്തുക്കളുടെയും ഉപോല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഡ്‌നോകിന്റെയും അബുദാബി സര്‍ക്കാരിന് കീഴിലുള്ള എഡിക്യുവിന്റെയും സംയുക്ത സംരംഭമാണ് തഅസീസ്. എണ്ണയുല്‍പ്പാദനത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെടുന്ന സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പെട്രോകെമിക്കല്‍ വ്യവസായ രംഗത്ത് ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റ് ഉപോല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള സൗകര്യമാണ് തഅസീസില്‍ ഒരുക്കുന്നത്. റിലയന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് പിവിസി പോലുള്ളവ പൈപ്പ് നിര്‍മ്മാണം, ഫ്‌ളോറിംഗ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കേബിളുകള്‍, ഓട്ടോമൊബീല്‍ വ്യവസായം അടക്കമുള്ള മേഖലകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഊര്‍ജ, പെട്രോകെമിക്കല്‍ മേഖലകളിലുള്ള ഇന്ത്യ -യുഎഇ സഹകരണം മെച്ചപ്പെടുത്താന്‍ റിലയന്‍സ് – അഡ്‌നോക് ഇടപാടിലൂടെ സാധിക്കുമെന്ന് മുകേഷ് അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ പിവിസി നിര്‍മ്മാണത്തിന് ആവശ്യമായ അടിസ്ഥാന ഘടകമായ എഥിലീന്‍ ഡൈക്ലോറൈഡും പുതിയ സംരംഭം നിര്‍മ്മിക്കും. റിലയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളവല്‍ക്കരിക്കുന്നതില്‍ നിര്‍ണ്ണായക ചുവടുവെപ്പാണ് അബുദാബിയിലെ പുതിയ പദ്ധതിയെന്നും മേഖലയുടെ പ്രധാന പദ്ധതിയില്‍ അഡ്‌നോകുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.

ലോകത്തില്‍ പശ്ചിമേഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഊര്‍ജരംഗത്ത് പശ്ചിമേഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. റിലയന്‍സും അഡ്‌നോകും സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയും മഹാരാഷ്ട്രയിലെ 70 ബില്യണ്‍ ഡോളറിന്റെ വന്‍കിട റിഫൈനറി, പെട്രോകെമിക്കല്‍ പദ്ധതിയില്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

2030 സ്ട്രാറ്റെജിയുടെ ഭാഗമായി, തഅസീസ് ആവാസവ്യവസ്ഥയിലുടനീളം പുതുതലമുറ തദ്ദേശീയ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് യുഎഇയിലെ വ്യവസായ, നൂതന സാങ്കേതികവിദ്യ വകുപ്പ് മന്ത്രിയും അഡ്‌നോകിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവുമായ ഡോ. സുല്‍ത്താന്‍ അല്‍ ജബര്‍ പറഞ്ഞു. വ്യാവസായിക അസംസ്‌കൃത വസ്തുക്കള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നത് വിതരണശൃംഖലകളെ ശക്തിപ്പെടുത്തുമെന്നും യുഎഇയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ വേഗത വര്‍ധിപ്പിക്കുമെന്നും സുല്‍ത്താന്‍ അല്‍ ജബര്‍ കൂട്ടിച്ചേര്‍ത്തു.

റിലയന്‍സും അഡ്‌നോകും ചേര്‍ന്ന് ആരംഭിക്കുന്ന വ്യാവസായിക അസംസ്‌കൃത വസ്തു നിര്‍മ്മാണ പ്ലാന്റിന് പ്രതിവര്‍ഷം 940,000 ടണ്‍ ക്ലോര്‍ ആല്‍ക്കൈലും 1.1 മില്യണ്‍ ടണ്‍ എഥിലീന്‍ ഡൈക്ലോറൈഡും 360,000 ടണ്‍ പിവിസിയും നിര്‍മ്മിക്കാന്‍ ശേഷിയുണ്ടാകും. ഇത്തരം രാസവസ്തുക്കളുടെ നിര്‍മ്മാണം നിര്‍ണ്ണായക അസംസ്‌കൃത വസ്തുക്കള്‍ പ്രാദേശികമായി തന്നെ സംഭരിക്കാന്‍ തദ്ദേശീയ വ്യവസായ മേഖലയ്ക്ക് അവസരമൊരുക്കുമെന്ന് അഡ്‌നോക് പ്രസ്താവന പുറത്തിറക്കി. അലൂമിനിയം നിര്‍മ്മാണത്തിന് ആവശ്യമായ കാസ്റ്റിക് സോഡ നിര്‍മ്മാണത്തിന് അത്യാവശ്യമായ ഒന്നാണ് ക്ലോര്‍ ആല്‍ക്കൈല്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3