November 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അബുദാബിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി സൗദി അറേബ്യ

ഇരുകൂട്ടര്‍ക്കുമിടയില്‍ കഴിഞ്ഞ വര്‍ഷം 11.47 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇറക്കുമതിയും 33 ബില്യണ്‍ ദിര്‍ഹത്തിന്റെ കയറ്റുമതിയും പുനര്‍കയറ്റുമതിയും നടന്നു

അബുദാബി: കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായി അബുദാബി 44.43 ബില്യണ്‍ ദിര്‍ഹത്തിന്റെ(12.1 ബില്യണ്‍ ഡോളര്‍)വ്യാപാരം നടത്തി. 2020ല്‍ അബുദാബിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരുകൂട്ടര്‍ക്കുമിടയില്‍ കഴിഞ്ഞ വര്‍ഷം 11.47 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇറക്കുമതിയും 33 ബില്യണ്‍ ദിര്‍ഹത്തിന്റെ കയറ്റുമതിയും പുനര്‍കയറ്റുമതിയും നടന്നതായി കസ്റ്റംസ് വിവരങ്ങളെ ഉദ്ധരിച്ച് വാം റിപ്പോര്‍ട്ട് ചെയ്തു.

ഇതേ കാലയളവില്‍ യുഎഇ തലസ്ഥാനമായ അബുദാബി 201.2 മില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരമാണ് നടത്തിയത്. മികച്ച ചരക്ക്‌നീക്ക സൗകര്യങ്ങള്‍ മൂലമാണ് ആഗോള ആരോഗ്യ പ്രതിസന്ധിക്കിടയിലും വ്യാപാര രംഗത്ത് ഇത്ര വലിയ നേട്ടമുണ്ടാക്കാന്‍ അബുദാബിക്ക് സാധിച്ചത്. പകര്‍ച്ചവ്യാധിക്കാലത്ത് അബുദാബി കസ്റ്റംസ് ഡിജിറ്റല്‍ ശേഷികള്‍ മെച്ചപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം ഡിജിറ്റല്‍ കസ്റ്റംസ് ഇടപാടുകളാണ് അബുദാബി കസ്റ്റംസില്‍ നടന്നത്.

എല്ലാ കസ്റ്റംസ് സേവനങ്ങളും ഓട്ടോമേറ്റഡ് ആക്കിയതും കസ്റ്റംസ് ക്ലിയറന്‍സ് നടപടിക്രമങ്ങളും ഇടപാടുകളും ഡിജിറ്റലായി ചെയ്യാനുള്ള സൗകര്യമൊരുക്കിയതുമാണ് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാനുള്ള കാരണമെന്ന് പ്രസ്താവനയിലൂടെ കസ്റ്റംസ് വകുപ്പ് അറിയിച്ചു.

Maintained By : Studio3