November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രോട്ടീന്‍ കലവറ; അറിയാം സോയാബീനിന്റെ ഗുണങ്ങളും അപകടവശങ്ങളും 

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]പകര്‍ച്ചവ്യാധിക്കാലത്ത് പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.[/perfectpullquote]
പണ്ടുകാലം മുതല്‍ക്കേ ഏഷ്യക്കാര്‍ക്ക് സോയ ഉല്‍പ്പന്നങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. അമിനോ ആസിഡിന്റെയും പ്രോട്ടീനിന്റെയും കലവറയാണ് സോയ ഉല്‍പ്പന്നങ്ങള്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ മാംസാഹാരങ്ങളാണ് പലരുടെയും മനസില്‍ വരിക. എന്നാല്‍ സോയബീന്‍ പോലുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വീഗന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളാണ്. ആരോഗ്യദായകമാണെന്ന് മാത്രമല്ല രുചിയിലും മാംസാഹാരങ്ങളോട് കിടിപിടുക്കുന്ന ഉല്‍പ്പന്നമാണ് സോയ. പ്രോട്ടീനിനെ കൂടാതെ, ഫൈബര്‍, ധാതുക്കള്‍, ജീവകങ്ങള്‍, മറ്റ് പ്രധാന പോഷണങ്ങള്‍ എന്നിവയുടെയും സോയ ഉല്‍പ്പന്നങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. സാധാരണയായി സോയ ബീന്‍, ടോഫു, സോയ തൈര്, സോയ മില്‍ക്ക് എന്നിവയാണ് ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുള്ളത്.

സോയ പ്രോട്ടീനും പ്രതിരോധ ശേഷിയും

പ്രോട്ടീനിന്റെ മികച്ച കലവറയാണ് സോയ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ആക്ടീവ് ആയിരിക്കാനും പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കോശങ്ങളുടെ ചട്ടക്കൂട് നിര്‍മിച്ചിരിക്കുന്നത് പ്രോട്ടീന്‍ കൊണ്ടാണ്. അതിനാല്‍ കേടുവന്ന കോശങ്ങളെ പുനര്‍നിര്‍മിക്കുന്നതിന് പ്രോട്ടീന്‍ ആവശ്യമാണ്. പകര്‍ച്ചവ്യാധിക്കാലത്ത്, രോഗങ്ങളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുകയും ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രതിരോധ ശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നാം ധാരാളമായി കഴിക്കേണ്ടതുണ്ട്. പ്രോട്ടീനും വൈറ്റമിന്‍ സിയും പ്രതിരോധശേഷി ഉയര്‍ത്തുന്ന പ്രധാന പോഷകങ്ങളാണ്. സോയ പ്രോട്ടീനിന്റെയും വൈറ്റമിന്‍ സിയുടെയും ഒമേഗ 3യുടെയും മികച്ച കലവറയായതിനാല്‍ സോയ ഉല്‍പ്പന്നങ്ങള്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുമെന്നതില്‍ യാതൊരു സംശയവുമില്ല.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

സോയയുടെ ഗുണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തും: പ്രമേഹ ബാധിതരെ സംബന്ധിച്ചെടുത്തോളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യമായ നിലയില്‍ നിലനിര്‍ത്തുകയെന്നത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സോയ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. യൊന്‍സീ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സോയ പ്രോട്ടീന്‍ ഉപഭോഗത്തിലൂടെ ടൈപ്പ് 2 ഡയബറ്റിസും മെറ്റബോളിക് സിന്‍ഡ്രവും കുറയ്ക്കാമെന്നാണ്.

എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ആരോഗ്യമുള്ള എല്ലുകള്‍ ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. ആര്‍ത്തവവിരാമത്തിന്റെ തുടക്കത്തില്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന എല്ലുകളുടെ ബലക്ഷയത്തെ തടയാന്‍ സോയയ്ക്ക് കഴിയുമെന്ന്  ബോണ്‍ ആന്‍ഡ് മിനറല്‍ റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഐസോഫ്‌ളവനോസുകള്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ലതാണെന്നും ഈസ്ട്രജന്റെ അളവ് കുറയുന്നത് മൂലമുള്ള എല്ലുകളുടെ ബലക്ഷയം തടയാന്‍ അവയ്ക്ക് സാധിക്കുമെന്നും പഠനം പറയുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

പ്രത്യുല്‍പ്പാദനശേഷി മെച്ചപ്പെടുത്തുന്നു: സ്ത്രീകളില്‍ പ്രത്യുല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും സോയയ്ക്ക് കഴിവുണ്ട്. വന്ധ്യത ചികിത്സ നടത്തുന്നവരില്‍ നടത്തിയ പരീക്ഷണളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി എന്ന ജേണലില്‍ ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സോയയുടെ അപകടവശങ്ങള്‍

ഗുണങ്ങളേറെയുണ്ടെങ്കിലും സോയയ്ക്ക് ചില അപകടവശങ്ങളും ഉണ്ടെന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാല്‍ ഇവയൊന്നും തെളിയിക്കപ്പെട്ടവയല്ല. സോയ കഴിച്ചാല്‍ ഉണ്ടാകുമെന്ന് പൊതുവെ പറയപ്പെടുന്ന അപകടങ്ങള്‍ ഇവയാണ്.

  • ചിലയാളുകള്‍ സോയ ഉല്‍പ്പന്നങ്ങളോട് അലര്‍ജിയുള്ളവരാണ്. അവര്‍ സോയ  ഉല്‍പ്പന്നങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ അലര്‍ജിയുണ്ടാകുന്നു.

  • പാല്‍ അടങ്ങിയ ബേബിഫുഡിന് (ഫോര്‍മുല) പകരം സോയ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് വളര്‍ച്ചയെ ദോഷകരമായി ബാധിക്കും.

  • സോയയുടെ അമിതോപയോഗം അതിസാരമുണ്ടാക്കും. സോയ ഉല്‍പ്പന്നങ്ങളിലെ ലയിക്കാത്ത(ഇന്‍സോല്യബിള്‍) ഫൈബറുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം.

  • സോയ പ്രോട്ടീനിന്റെ അമിതോപയോഗം മൂലം തൈറോയിഡ് പ്രവര്‍ത്തനം മന്ദീഭവിപ്പിക്കപ്പെടുകയും ഹൈപ്പര്‍തൈറോയിഡിസം ഉണ്ടാകുകയും ചെയ്യുന്നു.

  • സ്ത്രീകള്‍ സോയ ഉല്‍പ്പന്നങ്ങള്‍ അമിതമായി കഴിക്കുന്നത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#3366cc” class=”” size=”16″]പ്രോട്ടീനിന്റെ മികച്ച കലവറയാണ് സോയ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ആക്ടീവ് ആയിരിക്കാനും പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കോശങ്ങളുടെ ചട്ടക്കൂട് നിര്‍മിച്ചിരിക്കുന്നത് പ്രോട്ടീന്‍ കൊണ്ടാണ്. അതിനാല്‍ കേടുവന്ന കോശങ്ങളെ പുനര്‍നിര്‍മിക്കുന്നതിന് പ്രോട്ടീന്‍ ആവശ്യമാണ്. പ്രതിരോധശേഷി ഉയര്‍ത്തുന്ന പ്രധാന പോഷകങ്ങള്‍ കൂടിയാണ് പ്രോട്ടീനും വൈറ്റമിന്‍ സിയും. സോയ പ്രോട്ടീനിന്റെയും വൈറ്റമിന്‍ സിയുടെയും ഒമേഗ 3യുടെയും മികച്ച കലവറയായതിനാല്‍ സോയ ഉല്‍പ്പന്നങ്ങള്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുമെന്നതില്‍ യാതൊരു സംശയവുമില്ല.[/perfectpullquote]

Maintained By : Studio3