പുതുച്ചേരിയില്‍ സ്പീക്കര്‍സ്ഥാനം ബിജെപിക്ക്
ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമിയും സംസ്ഥാന ബിജെപി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച പുതുച്ചേരി സര്‍ക്കാരിലെ മന്ത്രിമാരുടെയും മറ്റ് തസ്തികകളിലെയും നിലനിന്ന അവ്യക്തത പരിഹരിച്ചു. ‘സ്പീക്കര്‍ ബിജെപിയില്‍ നിന്നായിരിക്കുംമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പദവി എ ഐ എന്‍ ആര്‍ സിക്കു നല്‍കും. അഞ്ച് മന്ത്രിപദങ്ങള്‍ ബിജെപിയും ഐഎന്‍ആര്‍സിയും തമ്മില്‍ പങ്കിടും’ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്വാമിനാഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. “ബിജെപിയും എഐഎന്‍ആര്‍സിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല, ഞങ്ങള്‍ എല്ലാ തര്‍ക്കവിഷയങ്ങളും രമ്യമായി പരിഹരിച്ചു’,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, രണ്ട് സഖ്യകക്ഷികളും തമ്മിലുള്ള മന്ത്രിസ്ഥാനങ്ങള്‍ പങ്കുവെക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി പ്രസിഡന്‍റ് വിസമ്മതിച്ചു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം അയയ്ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇത് തീരുമാനിച്ച് തീരുമാനമെടുക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി രംഗസാമിക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമാണ്. എന്നാല്‍ ഈ സാഹചര്യം ഉപയോഗിക്കാന്‍ പ്രതിപക്ഷ ഡിഎംകെ ശ്രമിക്കുകയാണെന്നും സ്വാമിനാഥന്‍ ആരോപിച്ചു. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് എംഎല്‍എമാരെ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തശേഷം സ്വതന്ത്ര നിയമസഭാംഗങ്ങളെ സ്വന്തം പക്ഷത്താക്കി മുഖ്യമന്ത്രിപദമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവും തമിഴ്നാട് ജലവിഭവ മന്ത്രിയുമായ ദുരൈമുരുകന്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപിനേതാവ് ആഞ്ഞടിച്ചത്. ുതുച്ചേരിയില്‍ ആറ് സ്വതന്ത്ര എംഎല്‍എമാരുണ്ട്.