September 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊറോണ വൈറസിനെ മണത്ത് കണ്ടുപിടിക്കുന്ന ശ്വാനന്മാര്‍

1 min read

88 ശതമാനം കൃത്യതയോടെയാണ് സ്‌നിഫര്‍ നായകള്‍ വൈറസിനെ മണത്ത് കണ്ടുപിടിക്കുന്നത്

കോവിഡ്-19 പരത്തുന്ന SARS-CoV2 വൈറസിനെ സ്‌നിഫര്‍ നായകള്‍ക്ക് മണത്ത് കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് പഠനം. 88 ശതമാനം കൃത്യതയോടെയാണ് ഈ വിഭാഗത്തില്‍ പെടുന്ന നായകള്‍ വൈറസിനെ മണത്ത് കണ്ടുപിടിക്കുന്നതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും ദര്‍ഹം സര്‍വ്വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

നായകളെ ഉപയോഗിച്ചുള്ള പരിശോധനയും അതിന് ശേഷമുള്ള സ്രവ പരിശോധനും കൊണ്ട് 91 ശതമാനം കേസുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. അതിവേഗത്തിലുള്ള കോവിഡ്-19 പരിശോധന പോലും 15 മിനിട്ടുകള്‍ കൊണ്ടേ പരിശോധന ഫലം ലഭ്യമാക്കൂ എങ്കില്‍ ശ്വാനന്മാര്‍ക്ക് സെക്കന്‍ഡുകള്‍ കൊണ്ട് രോഗം മണത്തറിയാനാകും. അതായത് രണ്ട് നായകള്‍ക്ക് 300 പേരെ രോഗപരിശോധന നടത്താന്‍ വെറും അരമണിക്കൂര്‍ മതി.

  ജിസിസി നയം ഈ വര്‍ഷം: മുഖ്യമന്ത്രി

വിമാനത്താവളങ്ങള്‍, തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കൂടുതലാളുകളെ പരിശോധനാവിധേയരാക്കേണ്ട സന്ദര്‍ഭത്തില്‍ സ്‌നിഫര്‍ നായകളെ ഉപയോഗിക്കാമെന്നും അതുവഴി വൈറസിന്റെ സൂപ്പര്‍ സ്‌പ്രെഡ് തടയാമെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആ്ന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രഫസറായ ലോഗന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന ചാരിറ്റി സംഘടനയാണ് മനുഷ്യരിലെ കൊറോണ വൈറസിനെ കണ്ടെത്താന്‍ നായകള്‍ക്ക് സാധിക്കുമോ എന്നതില്‍ പരീക്ഷണമാരംഭിച്ചത്.

കോവിഡ്-19 രോഗബാധിതരായ ആളുകള്‍ പുറപ്പെടുവിക്കുന്ന, മനുഷ്യര്‍ക്ക് മണത്തറിയാന്‍ സാധിക്കാത്ത ഗന്ധം പിടിച്ചെടുക്കാന്‍ ആറ് നായകള്‍ക്കാണ് സംഘടന പരിശീലനം നല്‍കിയത്. സാധാരണ ജലദോഷം ഉള്ള ആളുകളെയും പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നായകള്‍ കോവിഡ്-19 ഉള്ളവരെ കൃത്യമായി തിരിച്ചറിഞ്ഞു. രോഗകാരണമായ വൈറസിന്റെ വകഭേദമേതായാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ശ്വാനന്മാര്‍ കോവിഡ്-19 രോഗമുള്ളവരെ മണത്തറിഞ്ഞു. മനുഷ്യരോഗങ്ങളുടെ മണം കണ്ടെത്തുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്ന ബയോസെന്‍സറുകളാണ് നായകളെന്ന് ചാരിറ്റി മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സിലെ മുഖ്യ ശാസ്ത്രജ്ഞയായ ക്ലാരീ ഗസ്റ്റ് പറഞ്ഞു.

  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ
Maintained By : Studio3