September 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതിസന്ധികാലത്ത് സമ്മര്‍ദ്ദം അകറ്റി സമാധാനത്തോടെയിരിക്കാന്‍ ചില വഴികള്‍

1 min read

സമ്മര്‍ദ്ദത്തെ എതിരാടാനുള്ള ചില വിദ്യകള്‍ പഠിച്ചിരിക്കുന്നത് മാനസികനില മെച്ചപ്പെടുത്താനും ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാനും സഹായിക്കും.

ഇന്നത്തെ കാലത്ത് സ്‌ട്രെസ്സ് അഥവാ സമ്മര്‍ദ്ദമെന്നത് ആര്‍ക്കും അപരിചതമായ ഒന്നല്ല. ശാരീരികമോ വൈകാരികമോ മാനസികമോ ആയ ആയാസങ്ങളോടുള്ള മനുഷ്യശരീരത്തിന്റെ പ്രതികരണം വളരെ സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ അത്തരം പൊട്ടിത്തെറികള്‍ ശരീരത്തിന് ഗുണം ചെയ്യാറുമുണ്ട്. അഡ്രിനാലിന്‍ ഹോര്‍മോണിന്റെ അത്തരം ഇടപെടലുകള്‍ അപകടങ്ങള്‍ ഒഴിവാക്കാനും കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്യാനും ആളുകളെ സഹായിക്കാറുണ്ട്. എന്നാല്‍ ഇത്തരലുള്ള സമ്മര്‍ദ്ദങ്ങള്‍ ഏറെക്കാലം നിലനിന്നാല്‍ ആരോഗ്യത്തെ അടിമുടി നശിപ്പിക്കാന്‍ അതുമതി.

പത്രപാരായണം അല്ലെങ്കില്‍ വാര്‍ത്ത വെബ്‌സൈറ്റുകള്‍, ജോലി, കുടുംബപ്രശ്‌നങ്ങള്‍, ബന്ധങ്ങള്‍, രോഗം, പരിചരണം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി ഒരു ദിവസം ഉത്കണ്ഠയും സമ്മര്‍ദ്ദവും ഇരട്ടിപ്പിക്കുന്ന എത്രയധികം കാര്യങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ഈ സന്ദര്‍ഭങ്ങള്‍ നല്‍കുന്ന ഭയം അല്ലെങ്കില്‍ ആശങ്ക അതുമല്ലെങ്കില്‍ ആയാസം സ്‌ട്രെസ്സിനോടുള്ള ശരീരത്തിന്റെ പ്രതികരണമാകാം. നിശ്ചിത അളവിലുള്ള ഉത്കണ്ഠ സാധാരണമാണെന്നും അല്ലെങ്കില്‍ ശരീരത്തിന് ആവശ്യമാണെന്നും ഹാര്‍വാര്‍ഡ് അംഗീകൃത കേംബ്രിജ് ഹെല്‍ത്ത് അലിയന്‍സിലെ സൈക്രാട്രിസ്റ്റായ ഡോ. ആന്‍ എപ്സ്റ്റീന്‍ പറയുന്നു. എന്തോ ഒരു കുഴപ്പമുണ്ടെന്നോ അല്ലെങ്കില്‍ നമ്മുടെ ശ്രദ്ധെ ക്ഷണിക്കുന്ന ഒരു സംഗതിയുണെന്നോ ഉള്ള സൂചനയാണ് ഉത്കണ്ഠ നല്‍കുന്നത്. പക്ഷേ അതിനോടുള്ള പ്രതികരണം നമ്മളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ നാം ആഗ്രഹിക്കുന്നുമില്ലെന്ന് ആന്‍ പറയുന്നു.

  ആര്‍സിസി ന്യൂട്രാഫില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം

കോവിഡ്-19 പകര്‍ച്ചവ്യാധി ലോകമെമ്പാടും ആളുകളുടെ ഒറ്റപ്പെടല്‍ ഇരട്ടിയാക്കി. അതോടെ മാനസികവും ശാരീരികവും വൈകാരികവുമായ സമ്മര്‍ദ്ദവും കൂടി. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടികള്‍ പകര്‍ച്ചവ്യാധിക്കാലത്ത് നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായി മാറരുത്. അതിനാല്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റി ആരോഗ്യത്തോടെയിരിക്കാന്‍ ചില വിദ്യകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ദീര്‍ഘനിശ്വാസം: ദേഷ്യവും ഉത്കണ്ഠയും കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ദീര്‍ഘമായ ശ്വാസോച്ഛാസം. ദേഷ്യമോ ഉത്കണ്ഠയോ ഉള്ള ആളുകളുടെ ശ്ലാസോച്ഛാസം വേഗത്തിലായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതുമൂലം വഴക്കടിക്കാനുള്ള പ്രവണത കൂടും. ദീര്‍ഘമായി ശ്വസിക്കുന്നത് ദേഷ്യത്തെ അകറ്റി ശാന്തമാകാന്‍ ആളുകളെ സഹായിക്കും.

  ജിസിസി നയം ഈ വര്‍ഷം: മുഖ്യമന്ത്രി

അശുഭ ചിന്തകളെ മുളയിലേ നുള്ളാം: പലപ്പോഴും യാതൊരു യുക്തിയോ അടിസ്ഥാനമോ ഇല്ലാത്ത ചിന്തകള്‍ ആളുകളെ ദേഷ്യത്തിലും ആശങ്കയിലും കൊണ്ടെത്തിക്കാറുണ്ട്. അത്തരം അശുഭചിന്തകള്‍ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും. അവയെ മുളയിലേ നുള്ളുകയാണ് നല്ലത്. അങ്ങനെയുള്ള ചിന്തകള്‍ വരുമ്പോള്‍ യുക്തി ഉപയോഗിക്കുക. സ്വയം ചില ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുക. ഉദാഹരണത്തിന് എന്ത് സംഭവിക്കും, യുക്തിസഹമായ കാര്യമാണോ ഇത് പോലെ മുമ്പ് സംഭവിച്ചിട്ടുണ്ടോ, ഇതെവിടെ അവസാനിക്കും, എനിക്കിതിനെ നേരിടാന്‍ സാധിക്കുമോ എന്നിങ്ങനെ.

വ്യായാമം: എല്ലാ ദിവസവും വ്യായാമം ശരീരത്തിലെ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുമെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നു. മാത്രമല്ല ശരീരത്തിലെ സ്വാഭാവിക വേദന സംഹാരികളും മൂഡ് മെച്ചപ്പെടുത്തുന്നവയുമായ തലച്ചോറിലെ എന്‍ഡോഫ്രിനുകളെന്ന രാസവസ്തുക്കളുടെ ഉല്‍പ്പാദനം ഉത്തേജിപ്പിക്കാനും വ്യായാമം നല്ലതാണ്.

  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

സ്വയം താങ്ങാകുക: അനിശ്ചിതത്വങ്ങളുടെ കാലത്ത്, മികച്ച ദിനചര്യ നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും. ആരോഗ്യമുള്ള ഭക്ഷണം, ആവശ്യത്തി്‌ന ഉറക്കം, വ്യായാമം, മയക്ക് മരുന്ന് മദ്യപാനം എന്നിവ ഒഴിവാക്കല്‍ എന്നിവ മാനസികവും ശാരീരികവുമായ ഉണര്‍വ്വ് നല്‍കും. ധ്യാനം, യോഗ, മസാജിംഗ്, ചൂടുവെള്ളത്തിലുള്ള കുളി , ഒറ്റയ്ക്കുള്ള നടത്തം, സിനിമ കാണല്‍ തുടങ്ങി നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ വികസിപ്പിച്ചെടുക്കുക. സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുക.

കരുണയും സഹാനുഭൂതിയും ഉള്ളവരായിരിക്കുക: ലോകമെമ്പാടും നിരവധിയാളുകള്‍ കോവിഡ്-19ന്റെ ദുരിതമനുഭവിക്കുകയാണ്. കരുണയും സഹാനുഭൂതിയുമാണ് ഈ കെട്ടകാലം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്. സഹാനുഭൂതി ഉണ്ടാകുമ്പോള്‍ ഹൃദയമിടിപ്പ് കുറയുന്നുവെന്നും പാരാസിമ്പതറ്റിക് നെര്‍വസ് സിസ്റ്റം കൂടുതല്‍ ആക്ടിവേറ്റ് ആകുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നല്ല വ്യക്തി ബന്ധങ്ങളും സാമൂഹിക ഇടപെടലുകളും ആരോഗ്യത്തിന് മാത്രമല്ല ആയുസ്സിന് തന്നെ ഗുണം ചെയ്യും.

Maintained By : Studio3