കാബൂളിലെ പ്രധാനതാവളം യുഎസ് അഫ്ഗാന് കൈമാറി
1 min readകാബൂള്‍: യുഎസിന്‍റെ പ്രധാന സൈനിക താവളമായ ന്യൂ കാബൂള്‍ കോമ്പൗണ്ട് (എന്‍കെസി) അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന് കൈമാറിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സമൂഹം അഫ്ഗാന്‍ സേനയ്ക്കുള്ള തുടര്‍ച്ചയായ പിന്തുണയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് നാറ്റോ സേന കമാന്‍ഡര്‍ ജനറല്‍ സ്കോട്ട് മില്ലര്‍ വ്യക്തമാക്കിയതായി മന്ത്രാലയം വക്താവ് ഫവാദ് അമാന്‍ പറഞ്ഞു. യുഎസ്, നാറ്റോ സേനയെ രാജ്യത്ത് നിന്ന് പിന്‍വലിക്കുന്നത് മെയ് ഒന്നിന് ആരംഭിച്ചു.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കിയ കണക്കുകള്‍ പ്രകാരം, പെന്‍റഗണ്‍ ഇതുവരെ 160 സി -17 ലോഡ് വസ്തുക്കള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് നീക്കം ചെയ്യുകയും പതിനായിരത്തിലധികം ഉപകരണങ്ങള്‍ പ്രതിരോധ ലോജിസ്റ്റിക് ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് അഞ്ച് പ്രധാന ഉപകരണങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പിന്‍വലിക്കല്‍ പ്രക്രിയയുടെ 25 ശതമാനം വരെ യുഎസ് പൂര്‍ത്തിയാക്കിയതായി പെന്‍റഗണ്‍ അധികൃതര്‍ അറിയിച്ചു.എന്നിരുന്നാലും, രാജ്യത്ത് അക്രമം വളരെ ഉയര്‍ന്നനിരക്കിലാണ്.
പ്രത്യേകിച്ചും മെയ് 13-15 മുതല്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ ഉള്‍പ്പെടെ 18 പ്രവിശ്യകളില്‍ അഫ്ഗാന്‍ സേന നടത്തിയ ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലും 210 താലിബാനുകള്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.