2024-ല്‍ റെയില്‍വേ പൂർത്തിയാക്കിയത് 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണം
വികസിത ഭാരതം 2047 എന്ന ചിന്തയോടെ ആധുനികവല്‍ക്കരണത്തിന്റെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് വഴിയൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ലോകോത്തര യാത്രാ അനുഭവം പകരല്‍, ചരക്ക് ഗതാഗത കാര്യക്ഷമത വര്‍ധിപ്പിക്കല്‍, നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ദേശീയ വളര്‍ച്ചയ്ക്ക് ഉത്തേജകമെന്ന നിലയില്‍ റെയില്‍വേ അതിന്റെ പങ്ക് നിര്‍വഹിച്ചു. ആധുനിക സ്റ്റേഷനുകള്‍, അത്യാധുനിക ട്രെയിനുകള്‍, നൂതന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ റെയില്‍ യാത്രയുടെ ഭൂപ്രകൃതിയെ പുനര്‍നിര്‍ണയിക്കുന്നു. സുസ്ഥിരതയ്ക്ക് പ്രതിജ്ഞാബദ്ധമായ റെയില്‍വേ, വിപുലമായ അടിസ്ഥാന സൗകര്യ നവീകരണത്തിലൂടെയും ശേഷി വര്‍ധിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വികസനം നയിക്കുന്നതിനിടയില്‍ ഹരിതാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലേക്ക് സ്ഥിരമായി നീങ്ങുകയാണ്. ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാരമ്പര്യത്തെ പുതുമയുമായി സമന്വയിപ്പിച്ച് ലോകോത്തര ഗതാഗത ശൃംഖലയായി മാറാനുള്ള അതിന്റെ വീക്ഷണം ഈ വര്‍ഷം ഒന്നുകൂടി ഉറപ്പിച്ചു. 2024ൽ ഇന്ത്യൻ റയിൽവെയുടെ പ്രധാന നേട്ടങ്ങൾ:
- 2024-ല്‍ 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണവും 8,550 ടേണ്‍ ഔട്ട് പുതുക്കലും സാധ്യമാക്കി. കൂടാതെ 2024-ല്‍ 2,000 കിലോമീറ്ററിലധികം ട്രാക്കില്‍വേഗത 130 കിലോമീറ്ററായി ഉയര്‍ത്തി.
- 136 വന്ദേ ഭാരത് ട്രെയിനുകളും ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിലും റെയില്‍വേ അവതരിപ്പിച്ചു.
- 2024-ല്‍ 1,473 മെട്രിക് ടണ്‍ ചരക്ക് കയറ്റി, 3.86% വളര്‍ച്ച കൈവരിച്ചു, ഇഡിഎഫ്സിയും ഡബ്ല്യുഡിഎഫ്സിയും 72,000-ലധികം ട്രെയിന്‍ ഓടിക്കാന്‍ സൗകര്യമൊരുക്കി.
- അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിക്കു കീഴിലുള്ള 1,337 സ്റ്റേഷനുകളില്‍ 1,198 സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
- 10,000 ലോക്കോകള്‍ കവാച്ച് സുരക്ഷാ സാങ്കേതികവിദ്യയോടെ സജ്ജീകരിച്ചു
3,210 ആര്‍കെഎം വൈദ്യുതീകരിച്ചു, വൈദ്യുതീകരിച്ച ബിജി നെറ്റ്വര്‍ക്ക് 97% ആക്കി, പുനരുപയോഗ ഊര്‍ജ്ജ ശേഷി 2,014 മെഗാവാട്ടിലെത്തി.