കര്‍ഷക സമരം തുടരുമെന്ന് നേതാക്കള്‍
1 min readന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും അവ റദ്ദാക്കുന്നതുവരെ പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകില്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെ) വക്താവ് രാകേഷ് ടിക്കൈറ്റ് ‘തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. മൂന്ന് നിയമങ്ങളും സര്‍ക്കാര്‍ റദ്ദാക്കണമെന്നും താങ്ങുവില (എംഎസ്പി) ഉറപ്പ് നല്‍കുന്നതിന് ഒരു നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര ദിവസം നീണ്ടുനിന്നാലും കര്‍ഷകര്‍ പ്രതിഷേധം തുടരും. സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച് മറ്റ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും ടിക്കൈറ്റ് പറഞ്ഞു.
സുപ്രീംകോടതി രൂപീകരിച്ച പാനലില്‍ കര്‍ഷകര്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന്, കര്‍ഷകരുടെ പ്രധാന സമിതിയില്‍ ഞങ്ങള്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും ജനുവരി 15 ന് നടക്കുന്ന സര്‍ക്കാരുമായി കൂടിക്കാഴ്ചയ്ക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 26 ന് ട്രാക്ടര്‍ പരേഡ് നടത്താനുള്ള പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘പ്രതിഷേധം തുടരും, റിപ്പബ്ലിക് ദിന പരേഡ് ആസൂത്രണം ചെയ്തപോലെ നടക്കും- എന്നാണ് പ്രതികരിച്ചത്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്ത് കര്‍ഷക യൂണിയനുകളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ടിക്കൈറ്റിന്റെ പ്രസ്താവന.നേരത്തെ സര്‍ക്കാരുമായി കര്‍ഷകരുടെ ഏഴ് റൗണ്ട് ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. സര്‍ക്കാരുമായുള്ള അടുത്ത ഘട്ട ചര്‍ച്ച ജനുവരി 15 നാണ്.